ഹജ്ജ്:സൗദിയില്‍ ദീര്‍ഘകാല താമസസൗകര്യം ഒരുക്കും?
ദില്ലി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയില്‍ ദീര്‍ഘകാല താമസ സൗകര്യം ഒരുക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിയ്ക്കണമെന്ന് ശുപാര്‍ശ. സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം ദീര്‍ഘകാലത്തെ താമസത്തിനുള്ള സാധ്യതകള്‍ പഠിച്ച സമിതിയാണ് (എല്‍ടിഎസി) നിര്‍ദ്ദേശം നല്‍കിയത്.
2015-2018 ഹജ്ജിനാവശ്യമായ ദീര്‍ഘകാല താമസ സൗകര്യം ഒരുക്കാന്‍ ജിദ്ദയിലെ കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ജിദ്ദാ ഹജ്ജ് കോണ്‍സല്‍. സുപ്രീം കോടതി നിര്‍ദ്ദേശിട്ട മൂന്ന് പേരിലൊരാളും ചേര്‍ന്ന നാലംഗ സമിതി ഉടന്‍ സൗദി അറേബ്യ സന്ദര്‍ശിയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിട ഉടമകളുമായി ചര്‍ച്ച നടത്തണമെന്ന് വിദേകാര്യമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ സൗദിയിലു മറ്റും നല്‍കണം. 350 ലധികം യൂണിറ്റുകളുള്ള പുതിയ കെട്ടിടങ്ങളായിരിയ്ക്കണം വാടകയ്ക്ക് എടുക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാചകം ചെയ്യുന്നതിനുള്ള വസ്തുക്കള്‍ സൗദിയില്‍ കൊണ്ട് പോകരുത്. സ്ത്രീകള്‍ പാചകത്തിന് സമയമെടുക്കുന്നതിനാല്‍ പ്രാര്‍ത്ഥനയ്ക്ക് സമയം ലഭിയ്ക്കുന്നില്ല.
അതിനാല്‍ 2014 ഹജ്ജിന് തന്നെ പുതിയ കാറ്ററിംഗ് സംവിധാനം വേണമെന്നും സമിതി ശുപപാര്‍ശ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അഞ്ച് വര്‍ഷത്തേയ്‌ക്കെങ്കിലും താമസമൊരുക്കണമെന്ന് 2013 ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications