മേഘാ സതീഷ് ലുലു സെലിബ്രേറ്റ് മ്യൂസിക് ഡ്രൈവ് വിജയി
അബുദാബി: ഏഷ്യാനെറ്റ് റേഡിയോയുടെ ജനപ്രിയ പരിപാടിയായ ലുലു സെലിബ്രേറ്റ് മ്യൂസിക് ഡ്രൈവിന്റെ മൂന്നാം സീസണിന് ആവേശോജ്വല പരിസമാപ്തി. ശനിയാഴ്ച്ച അബുദാബി ഇന്ത്യ സോഷ്യല്‍ ആന്റ് കള്ച്ചറല് സെന്ററില്‍ നിറഞ്ഞ സദസില് നടന്ന ഗ്രാന്റ് ഫിനാലെയില് മേഘ സതീഷ് വിജയിയായി.
അബ്ദുള് ജവാദ് രണ്ടാം സ്ഥാനവും സോണിയ ശ്യാം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രശസ്ത സംഗീത സംവിധായകന് ഷാന് റഹ്മാന് , രാജീവ് കോടമ്പള്ളി , നെല്‌സ്ണ പീറ്റര് എന്നിവരടങ്ങിയ ജഡ്ജിംങ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.

ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മേഘക്ക് 1 ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഐക്കണ് നല്കുന്ന പ്രത്യേക സമ്മാനവും, സംഗീത സംവിധായകന് ഷാന് റഹ്മാന്‍, ലുലു ഗ്രൂപ്പ് റീജിയണല് ഡയറക്ടര് അബൂബക്കര് ടിപി ലുലു സെലിബ്രേറ്റ് ഹെഡ് സിറാജുദ്ദീന്, ഏഷ്യാനെററ് റേഡിയോ പ്രോഗ്രാം ഡയറക്ടര് രമേഷ് പയ്യന്നൂര് എന്നിവര് ചേര്ന്ന് സമ്മാനിച്ചു. ഒരു വര്‍ഷം നീണ്ടുനിന്ന റേഡിയോ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത 160 ഗായകരില്‍ നിന്നാണ് അന്തിമ പോരാട്ടത്തിനായി 17 പേരെ തെരഞ്ഞെടുത്തത്.













Click it and Unblock the Notifications