കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യത്തിനു വേണ്ടി അല്‍പം നടക്കാം, ലുലു വാക്കത്തോണ്‍ 26ന്

Google Oneindia Malayalam News

ദുബായ്: പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പരിപാടികളുടെ ഭാഗമായി പ്രമേഹത്തിനെതിരെ വര്‍ഷം തോറും നടത്തിവരുന്ന ലുലു വാക്ക് ഫോര്‍ വെല്‍നെസ് 2016 ഈ മാസം 26ന് സാബീല്‍ പാര്‍ക്ക് ഗേറ്റ് നമ്പര്‍ 3ല്‍ സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ എം.എ സലീം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഏഴ് മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും.

എട്ട് മുതല്‍ 11.30 വരെയാണ് സാബീല്‍ പാര്‍ക്കിന് ചുറ്റും വാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. പ്രമേഹത്തിനെതിരായ ബോധവത്കരണത്തിന്റെ തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഈ പരിപാടി നടത്തുന്നത്. 10,000 പേര്‍ വാക്കത്തോണില്‍ അണിനിരക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. 8,000ത്തിലധികം പേര്‍ ഇതിനകം രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.

lulu-wellness-walk

ഏകദേശം അഞ്ച് കിലോമീറ്ററാണ് രണ്ടര മണിക്കൂറിനകം നടന്നു തീര്‍ക്കുക. നിരവധി കലാ, കായിക പരിപാടികളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്കും പങ്കെടുക്കാം. പങ്കാളികള്‍ക്ക് ശീതള പാനീയങ്ങളും ലഘു ഭക്ഷണ സാധനങ്ങളും മെഡിക്കല്‍ ക്യാമ്പും ഉണ്ടായിരിക്കും.

ദുബായിലെ വിവിധ സന്നദ്ധ കൂട്ടായ്മകളുടെ സഹകരണം ഇതിനകം ലഭിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ചെയ്യാറുള്ള പോലെ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിനനുസരിച്ചുള്ള തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും സലീം വ്യക്തമാക്കി. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബയ്് ആന്റ് നോര്‍തേണ്‍ എമിറേറ്റ്‌സ് റീജ്യനല്‍ ഡയറക്ടര്‍ ജെയിംസ് വര്‍ഗീസ്, റീജ്യനല്‍ മാനേജര്‍ കെ.പി തമ്പാന്‍ എന്നിവരും ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

English summary
LuLu conducts wellness walk in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X