ലുലു ഡിസി ബുക്‌സ് വായനോത്സവം സംഘടിപ്പിക്കുന്നു
ദുബായ്: 2016 വായനാവര്‍ഷമായി ആചരിക്കാനുള്ള യുഎഇ ഭരണാധികാരികളുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് ലുലുവും ഡിസിബുക്‌സും സംയുക്തമായി വായനോത്സവവും, പുസ്തകോത്സവവും സംഘടിപ്പിക്കുന്നു.
അല്‍ ബര്‍ഷയിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 2016 മെയ് 5 മുതല്‍ 14 വരെയാണ് വായനോത്സവം നടത്തുന്നത്. വായനോത്സവത്തില്‍ മെയ് 12ന് പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ ശില്പ ഷെട്ടി പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പുസ്തകോത്സവത്തിന്റെ പ്രധാന ആകര്‍ഷണവും പ്രശസ്തരായ വ്യക്തികളുടെ സാന്നിധ്യമായിരിക്കുമെന്നും ഇവര്‍ അറിയിച്ചു. ഏതു തലമുറയില്‍പ്പെട്ട വായനക്കാര്‍ക്കും അവരുടെ അഭിരുചികള്‍ക്കിണങ്ങിയ പുസ്തകങ്ങള്‍ സംഘാടകര്‍ മേളയില്‍ അണിനിരത്തും.












Click it and Unblock the Notifications