കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലുലു ഗ്രൂപ്പില്‍ തൊഴിലാളി പീഡനമോ??? പിരിഞ്ഞു പോക്കിനൊരുങ്ങി തൊഴിലാളികള്‍!!!

  • By Desk
Google Oneindia Malayalam News

ഇന്ത്യയിലും ഗള്‍ഫിലും ശാഖകളുള്ള പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ലുലുവില്‍ തൊഴിലാളികള്‍ കടുത്ത മാനസിക പീഡനങ്ങള്‍ സഹിക്കേണ്ടി വരുന്നതായി പിരിഞ്ഞ് പോകുന്ന തൊഴിലാളി എന്ന് അവകാശപ്പെടുന്ന വ്യക്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലുലുവില്‍ ജോലി ചെയ്ത് പിരിഞ്ഞ് പോകുന്ന തൊഴിലാളിയാണ്, താന്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളുടെ കഥ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ യൂസഫലിയെ അനുകൂലിക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള കടുത്ത വാക്ക് പോരിനാണ് വീഡിയോ വഴിവെച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ലുലു ഗ്രൂപ്പില്‍ ജോലി ചെയ്ത് പിരിഞ്ഞ് പോയ പലരും ഇത്തരത്തില്‍ ഇവിടുത്തെ പീഡനങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ടെങ്കിലും യൂസഫലിയെ അനുകൂലിക്കുന്നവര്‍ പീഡന കഥ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. യൂസഫലി അറിയാതെ അദ്ദേഹത്തിന്റെ കീഴിലുള്ള മാനേജര്‍മാരാണ് പീഡനങ്ങള്‍ക്ക് പിന്നിലെന്നും ഇതില്‍ പലതും ഗ്രൂപ്പ് എംഡിയായ യൂസഫലി അറിയുന്നില്ലെന്നുമാണ് വീഡിയോയില്‍ വിശദീകരിക്കുന്നത്.

lulu-shopping-mall-cochin

താന്‍ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പല മാനേജര്‍മാരും പലതും പറഞ്ഞ് യൂസഫലിയെ നേരിട്ട് കാണുന്നതില്‍ നിന്നും ഇയാളെ വിലക്കുകയായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ലുലുവിന്റെ പല മേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന തൊഴിലാളി പല സ്ഥലങ്ങളിലുമുള്ള സഹപ്രവര്‍ത്തകരുമായി സംസാരിച്ചതില്‍ നിന്നും പലരും കൂട്ടത്തോടെ പിരിഞ്ഞ് പോകാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നും വ്യക്തമാക്കുന്നു.

മാധ്യമ പ്രവര്‍ത്തകരുമായി നല്ല അടുപ്പം നിലനിര്‍ത്തുന്ന വ്യക്തിയാണ് യൂസഫലി. എന്നാല്‍ ഈ അടുത്ത കാലത്തായി പല മാധ്യമ പ്രവര്‍ത്തകരെയും ഇദ്ദേഹത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ മാനേജര്‍മാര്‍ ശ്രമിക്കുന്നതായും ആക്ഷേപം ഉണ്ട്. ഇത്തരത്തില്‍ മാധ്യമങ്ങളെ അകറ്റി നിര്‍ത്തുക വഴി ഗ്രൂപ്പിലെ ചില കളികള്‍ മാധ്യമ ശ്രദ്ധയില്‍ നിന്നകറ്റാനാണ് വിശ്വസ്ഥരെന്ന് സ്വയം ബോധ്യപ്പെടുത്തി കൂടെ നടക്കുന്ന ചിലരുടെ ശ്രമമെന്നും പറയുന്നു. സ്വന്തം കുടുംബത്തില്‍ നിന്നും ഗ്രൂപ്പിലെ ഉന്നതങ്ങളില്‍ എത്തിയ പലരും ഇത്തരത്തില്‍ യൂസഫലിക്കെതിരെ ആരോപണങ്ങള്‍ സ്യഷ്ടിക്കാന്‍ ശ്രമം നടത്തുന്നതായും അരോപണമുണ്ട്.

English summary
Labour mental torture at Lulu Group?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X