Get Updates
Get notified of breaking news, exclusive insights, and must-see stories!

ലണ്ടനിലെ ദ ഗ്രേറ്റ് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഹോട്ടല്‍ ഇനി മലയാളിക്ക് സ്വന്തം!!!

ദുബായ്: ഏതാണ്ട് 1094 കോടി ഇന്ത്യന്‍ രൂപ മുടക്കിയാണ് എം.എ യൂസഫലിയുടെ കീഴിലുള്ള ലുലു ഗ്രൂപ്പ് ലണ്ടനിലെ പ്രശസ്തമായ ദ ഗ്രേറ്റ് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പഞ്ചനക്ഷത്ര ഹോട്ടല്‍ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈസ്റ്റ് ഇന്ത്യാ കമ്പനി സ്വന്തമാക്കിയതിനു ശേഷം യൂസഫലി ലണ്ടനില്‍ നടത്തുന്ന രണ്ടാമത്തെ വലിയ നിക്ഷേപമാണ് ദ ഗ്രേറ്റ് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പഞ്ചനക്ഷത്ര ഹോട്ടല്‍ സ്വന്തമാക്കല്‍.

250 ജീവനക്കാരുമായി 2017 ല്‍ പ്രവര്‍ത്തനം ആരംഭിക്കുവാനാണ് ഗ്രൂപ്പ് തയ്യാറെടുക്കുന്നത്. ഇതിന്റെ മുന്നോടിയായുള്ള മിനുക്ക് പണികള്‍ അടുത്തവര്‍ഷം ആരംഭിക്കുമെന്നും, പ്രശസ്തമായ ഹോട്ടല്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ലുലു ഗ്രൂപ്പിന് കീഴിലുള്ള ട്വന്റി ഫോര്‍ട്ടീന്‍ ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടറും യൂസഫലിയുടെ മരുമകനുമായ അദീബ് അഹമ്മദ് വ്യക്തമാക്കി.

yusuf-ali

സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് സ്‌റ്റേഷന്‍ പ്രദേശത്തുള്ള ഈ പഞ്ചനക്ഷത്ര ഹോട്ടല്‍ നേരത്തെ ബ്രിട്ടീഷ് സൈനിക റിക്രൂട്ട്‌മെന്റ് കേന്ദ്രമായിരുന്നു. ആഡംബര കിടപ്പുമുറികള്‍, റസ്റ്ററന്റുകള്‍, ഡൈനിങ് മുറികള്‍ ലൈബ്രറി, വിനോദകേന്ദ്രം തുടങ്ങി ആധുനിക സൗകര്യങ്ങളെല്ലാം തന്നെ ഈ ഏഴു നില കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

92,000 ചതുരശ്ര അടിയാണ് ഹോട്ടലിന്റെ മൊത്ത വിസ്തീര്‍ണ്ണം. കഴിഞ്ഞ ദിവസം കൈമാറ്റം സംബന്ധിച്ച് കരാറില്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഉടമകളായ ഗല്യാര്‍ഡ് ഹോംസുമായി ലുലു ഗ്രൂപ്പ് ഒപ്പുവച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+