കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി വ്യവസായി എംഎ യൂസഫലിക്ക് യുഎഇയുടെ ബഹുമതി; ഏക ഇന്ത്യക്കാരന്‍

Google Oneindia Malayalam News

അബുദാബി: പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിക്ക് യുഎഇ സര്‍ക്കാരിന്റെ ഉന്നത സിവിലിയന്‍ ബഹുമതി. യൂസഫലി ഉള്‍പ്പെടെ 12 പേര്‍ക്കാണ് യുഎഇ സര്‍ക്കാരിന്റെ അബുദാബി അവാര്‍ഡ് സമ്മാനിച്ചത്. യുഎഇയുടെ വാണിജ്യ-വ്യാവസായിക വളര്‍ച്ചയില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണിത്. അബുദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് പുരസ്‌കാരം സമ്മാനിച്ചത്.

5

ഈ വര്‍ഷം അബുദാബി പുരസ്‌കാരം ലഭിച്ച ഏക ഇന്ത്യക്കാരന്‍ യൂസഫലിയാണ്. പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. യുഎഇയുടെ ഭരണാധികാരികള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഇന്ന് ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതെല്ലാം യുഎഇ ഭരണാധികാരികളുടെയും ഇവിടെയുള്ള ജനങ്ങളുടെയും പ്രവാസികളുടെയും പിന്തുണയോടെയാണ് എന്ന് യസഫലി പറഞ്ഞു. അവാര്‍ഡ് പ്രവാസി സമൂഹത്തിന് സമര്‍പ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി ജയം ഉറപ്പിച്ചു; മറ്റു മൂന്നിടത്ത് സാധ്യത, 12000 ഭൂരിപക്ഷം, എന്‍എസ്എസ് വോട്ടുംമൂന്ന് മണ്ഡലങ്ങളില്‍ ബിജെപി ജയം ഉറപ്പിച്ചു; മറ്റു മൂന്നിടത്ത് സാധ്യത, 12000 ഭൂരിപക്ഷം, എന്‍എസ്എസ് വോട്ടും

പ്രവാസി ഭാരതീയ സമ്മാന്‍, പത്മശ്രീ, ബഹ്‌റൈന്‍ രാജാവിന്റെ ഓര്‍ഡര്‍ ഓഫ് ബഹ്‌റൈന്‍, ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീന്‍സ് പുരസ്‌കാരം എന്നിവയും നേരത്തെ യൂസഫലിക്ക് ലഭിച്ചിട്ടുണ്ട്. യുഎഇയും സൗദി അറേബ്യയും പ്രവാസികള്‍ക്ക് നല്‍കുന്ന ആജീവനാന്ത താമസ വിസയ്ക്ക് ആദ്യം അര്‍ഹനായതും യൂസഫലിയാണ്.

ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ

മണിക്കുട്ടന് ആ പറഞ്ഞതിന്റെ അർത്ഥമെന്താണ്? സൂര്യയ്ക്കുള്ള സൂചനയോ എന്ന് അശ്വതി, സജ്ന ഒരു പടി മുന്നിലെന്ന്മണിക്കുട്ടന് ആ പറഞ്ഞതിന്റെ അർത്ഥമെന്താണ്? സൂര്യയ്ക്കുള്ള സൂചനയോ എന്ന് അശ്വതി, സജ്ന ഒരു പടി മുന്നിലെന്ന്

അസ്മിത സൂദിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ലവ് ജിഹാദ് സംഘികളെ പൊളിച്ചടുക്കി മെഡിക്കൽ കോളേജിലെ പിള്ളേർ

English summary
MA Yousuf ali and 11 others gets Abu Dhabi Awards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X