Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഴ്‌സിഡസിന്റെ ഏറ്റവും വില കൂടിയ എസ് യു വി വാങ്ങി എംഎ യൂസഫലി, അത്യാഢംബര വാഹനശേഖരം ഇതാ

ഏറ്റവും സമ്പന്നനായ മലയാളി ആരെന്ന ചോദ്യത്തിന് ഏറെക്കാലമായി ഒരുത്തരമേ ഉളളൂ. അത് പ്രവാസി മലയാളി വ്യവസായിയായ എംഎ യൂസഫലിയാണ്. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരനാണ് എംഎ യൂസഫലി.

ഇപ്പോഴിതാ തന്റെ ഗാരേജിലേക്ക് മെഴ്‌സിഡസ് ബെന്‍സിന്റെ അത്യാഢംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് എംഎ യൂസഫലി. മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വില കൂടിയ എസ് യു വിയാണ് യൂസഫലി വാങ്ങിയിരിക്കുന്നത്.

1

പൂര്‍ണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനമായ മെഴ്‌സിഡസ് ബെന്‍സ് എസ് യു വി മെയ്ബ ജിഎല്‍എസ് 600 ആണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി തന്റെ വാഹന ശേഖരത്തിലേക്ക് ചേര്‍ത്തിരിക്കുന്നത്. മേഴ്‌സിഡസ് ബെന്‍സ് ബ്രിഡ്‌ജ്വേ മോട്ടോഴ്‌സില്‍ നിന്നാണ് ലുലു ഗ്രൂപ്പ് ഇന്ത്യയുടെ സിഒഒ ആന്‍ഡ് ആര്‍ഡി രഞ്ജിത്ത് രാധാകൃഷ്ണന്‍ കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്.

2

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആഢംബര വാഹനങ്ങളിലൊന്നാണ് മെഴ്‌സിഡസ് ബെന്‍സിന്റെ മെയ്ബാ. വാഹനത്തിന്റെ എക്‌സ് ഷോറൂം വില ഏകദേശം 2.8 കോടി രൂപ വരും. ഏറ്റവും സമ്പന്നനായ മലയാളിയെന്ന പദവിയുളള എംഎ യൂസഫലിയുടെ ആസ്തി 37,500 കോടിയോളം രൂപയാണ്. രാജ്യത്തെ സമ്പന്നരില്‍ 38ാം സ്ഥാനമാണ് എംഎ യൂസഫലിക്ക് ഉളളത്.

3

എംഎ യൂസഫലിയുടെ വാഹനശേഖരത്തില്‍ ആഢംബര വാഹനങ്ങള്‍ നിരവധിയുണ്ട്. ഏറ്റവും വലിയ മിനി കൂപ്പര്‍ കാറുകളില്‍ ഒന്നായ മിനി കണ്‍ട്രിമാനാണ് അതിലൊന്ന്. കോടീശ്വരന്മാരുടെ പ്രിയ വാഹനങ്ങളില്‍ ഒന്നായ റോള്‍സ് റോയ്‌സ് ഗോസ്റ്റും യൂസഫലിയുടെ ഗാരേജിലുണ്ട്. കേരളത്തില്‍ വരുമ്പോഴാണ് യൂസഫലി ഈ വാഹനം ഉപയോഗിക്കാറുളളത്.

4

വെളുത്ത നിറത്തിലുളള ലാന്‍ഡ് റോവര്‍ റേഞ്ച് റോവറും എംഎ യൂസഫലിയുടെ പ്രിയ വാഹനങ്ങളില്‍ ഒന്നാണ്. റേഞ്ച് റോവറിന്റെ പഴയ പതിപ്പായ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വോഗും അദ്ദേഹത്തിനുണ്ട്. കറുത്ത നിറത്തിലുളള ഈ വാഹനം ബുള്ളറ്റ് പ്രൂഫ് കൂടിയാണ്. തീര്‍ന്നില്ല, എംഎ യൂസഫലിയുടെ മറ്റൊരു വാഹനം ബെന്റ്‌ലി ബെന്റേഗയാണ്. എസ് യു വിയുടെ ഡബ്ല്യൂ 12 പതിപ്പാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുളളത്.

5

റോള്‍സ് റോയ്‌സ് കലിനനും എംഎ യൂസഫലിയുടെ വാഹന ശേഖരത്തിലുണ്ട്. ദുബായിലാണ് ഈ വാഹനമുളളത്. പലപ്പോഴും ഈ കാര്‍ എംഎ യൂസഫലി സ്വന്തമായി ഡ്രൈവ് ചെയ്യാറുമുണ്ട്. മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ് ആണ് യൂസഫലിയുടെ ഗാരേജിലുളള മറ്റൊരു ആഢംബര വാഹനം. ലെക്‌സസ് എല്‍എക്‌സ് 750, ബിഎംഡബ്ല്യൂ 750 എല്‍ഐ എം സ്‌പോര്‍ട് എന്നിവയും യൂസഫലിയുടെ വാഹനശേഖരത്തിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+