മദീനയിലെ പരമ്പരാഗത പീരങ്കി വെടി ഈ റമളാന്‍ മുതല്‍ വീണ്ടും മുഴങ്ങും
മദീന: റമളാന്‍ മാസത്തില്‍ നോമ്പു തുറ സമയം അറിയിച്ചിരുന്ന പരമ്പരാഗത പീരങ്കി വെടി ശബ്ദം ഈ വര്‍ഷം മുതല്‍ മദീനയില്‍ വീണ്ടും മുഴങ്ങും. കഴിഞ്ഞ 20 വര്‍ഷമായി നിലച്ചിരുന്ന പീരങ്കി സംവിധാനം ഈ വര്‍ഷം മുതല്‍ പുനരാരംഭിക്കാന്‍ ആഭ്യന്തര മന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ അംഗീകാരം നല്‍കി.
മക്കയില്‍ ഇപ്പോഴും നിലവിലുള്ള ഈ സംവിധാനം തങ്ങളുടെ നാട്ടിലും നില നിര്‍ത്തണമെന്ന മദീനക്കാരുടെ ആഗ്രഹം മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്മാന്‍ രാജകുമാരന്‍ ആഭ്യന്തര മന്ത്രിയെ അറിയിക്കുകയായിരുന്നു. പഴയ കാലങ്ങളില്‍ നോംബു തുറക്കുള്ള സമയം അറിയിക്കുന്നതിനുള്ള ഉപാധിയായിരുന്നു പീരങ്കി വെടി ശബ്ദം.

ലൗഡ് സ്പീക്കറും ആധുനിക സംവിധാനങ്ങളും ഉള്ളപ്പോഴും തങ്ങളുടെ ചരിത്രം പാരമ്പര്യം സംരക്ഷിക്കാനുള്ള മദീനക്കാരുടെ ആഗ്രഹമാണു ഇതോടെ സഫലമാകുന്നത്.












Click it and Unblock the Notifications