ഇന്‍ക്കാസ് യുഎഇ കമ്മിറ്റിയുടെ പ്രസിഡണ്ടായി മഹാദേവന്‍ ചുമതലയേറ്റു
ദുബായ്: കെ.പി.സി.സി.യുടെ യു.എ.ഇ.യിലെ പ്രവാസി സംഘടനയായ ഇന്‍ക്കാസ് യു.എ.ഇ കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി കെ.പി.സി.സി.പ്രസിഡണ്ട് വി.എം.സുധീരന്‍ നോമിനേറ്റ് ചെയ്ത മഹാദേവന്‍ ഇന്‍ക്കാസ്. യു. എ. ഇ കമ്മിറ്റി വര്‍ക്കിംങ്ങ് പ്രസിഡണ്ട് ഇടവ സെയ്ഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ചുമതലയേറ്റു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് കെ.ബാലകൃഷ്ണന്‍, ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് മനോജ് പുഷ്‌കരന്‍ ,ഗ്ലോബല്‍ സിക്രട്ടറിമാരായ അഡ്വ: ടി.കെ.ഹാഷിക്ക്, ടി.എ.നാസര്‍, യു.എ.ഇ കമ്മിറ്റി ഭാരവാഹികളായ എന്‍.പി.രാമചന്ദ്രന്‍ .

ടി.എ.രവീന്ദ്രന്‍, നളിനാക്ഷന്‍ ഇരട്ടപ്പുഴ, എച്ച്.എ.അശറഫ് ,മനാഫ്, അബുല്‍ മജീദ്, യൂണിറ്റ് ഭാരവാഹികളായ സേതുനാഥന്‍, നാസര്‍ കാരക്ക മണ്ഡപം, എന്‍.ആര്‍.മായിന്‍, ബി.യു.നസീര്‍, സവാ ഖാന്‍ ,സജാദ് ഹസ്സന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി സ്വാഗതവും ബി.എ.നാസര്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications