കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹല്ലുകള്‍ സജീവമാകേണ്ടത് നാടിന്റെ ആവശ്യം; ഉസ്മാന്‍ ഇരിങ്ങാട്ടീരി

Google Oneindia Malayalam News

ജിദ്ദ: നാടിന്റെ നന്മക്കു മഹല്ലുകള്‍ സജീവമാകണമെന്നും സമൂഹത്തിലെ അധാര്‍മ്മികതക്കെതിരെ നിലപാടുകള്‍ പ്രഖ്യാപിക്കണമെന്നും ഉസ്മാന്‍ ഇരിങ്ങാട്ടീരി പറഞ്ഞു. ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മറ്റിയുടെ പതിനഞ്ചാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെയൊക്കെ പരിസരപ്രദേശങ്ങളില്‍ സ്വീകര്യമായികൊണ്ടിരിക്കുന്ന ചില ചടങ്ങുകളും കാട്ടികൂട്ടലുകളും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം സദസ്സിനോട് പറഞ്ഞു. കോഴിപ്പറമ്പില്‍ അലവി ഹാജി അധ്യക്ഷത വഹിച്ചു. ഹംസ മൗലവി നല്ലായ മുഖ്യ പ്രഭാഷണം നടത്തി. ഷാജഹാന്‍ മോങ്ങം കമ്മറ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ടും സി കെ ആലികുട്ടി വരവുചിലവ് കണക്കും അവതരിപ്പിച്ചു.

mongam-1

നിസാം ചാലിത്തൊടി, സി കെ അബ്ദുറഹിമാന്‍, എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അരുവിയെന്ന അഷ്‌റഫ് പനപ്പടിയുടെ കവിതയും, സല്‍മാന്റെ ഗാനവും, കുട്ടികളുടെ കലാപരിപാടികളും പരിപാടിക്ക് മാറ്റുകൂട്ടി. സി കെ നാണി സ്വാഗതവും സി കെ ജലീല്‍ നന്ദിയും പറഞ്ഞു. അല്‍മജാല്‍ അബ്ദുറഹിമാന്‍ ഹാജി ഖിറാ അത്ത് നടത്തി.

English summary
Mahals should be active for good community: Usman Iringattiri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X