മാഹി കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ദുബായില്‍ ഒത്തുചേര്‍ന്നു
ദുബായ്: മാഹി മഹാത്മാഗാന്ധി ഗവ ആര്‍ട്‌സ് കോളേജിലെ യു.എ.ഇ യിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ദുബായില്‍ ഒത്തുചേര്‍ന്നു. യുഎഇ യിലുള്ളവരുടെ സംഗമമാണ് തുടക്കത്തില്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നി്ന്നുള്ള പ്രതിനിധികളും എത്തിയിരുന്നു. ഈ വര്‍ഷാവസാനത്തോടെ ദുബായില്‍ വിപുലമായ രീതിയില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമം ആസൂത്രണം ചെയ്യാനും നാട്ടിലുള്ള പൂര്‍വ വിദ്യാര്‍ഥി സംഘടനയുമായി ചേര്‍ന്ന് കോളേജിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനും സംഗമത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു.

1970 ല്‍ മാഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഗവ.ഹൈസ്‌കൂളിന്റെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിച്ച മാഹി കോളേജ് ഇപ്പോള്‍ മൗണ്ട് വേരയിലാണ് പ്രവര്‍ത്തിക്കുന്നത്. ഖിസൈസ് അല്‍ തവാര്‍ പാര്‍ക്കില്‍ നടന്ന സംഗമം കോളേജിലെ ആദ്യബാച്ചില്‍ പെട്ട ശശികലയും ജൂനിയര്‍ ബാച്ചിലെ സഫ്വാനും ചേര്‍ന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. വിവിധ കലാകായിക പരിപാടികളും നടന്നു. സഫര്‍, താജുദ്ദീന്‍, ജിനോസ് ബഷീര്‍, പ്രഷീല്‍, സഹീര്‍ പറമ്പത്ത്, ജേക്കബ് സുധീര്‍, ടി.പി. റഹീം, രമ്യാ വിവേക്, ജിനിഷ പ്രജോഷ്, റീന അനില്‍, റജീഷ്, ഷര്‍മ്മിസ് , മുഹമ്മദലി, നയീം, റിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Click it and Unblock the Notifications