Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: ആണായി വേഷം കെട്ടി, പക്ഷേ ഒരു കാര്യം മറന്നു, യുവതി അറസ്റ്റില്‍

റിയാദ്: ആണ്‍വേഷം കെട്ടി സൗദിയില്‍ തങ്ങിയ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരിയായ യുവതിയാണ് രാജ്യത്ത് അനധികൃതമായി തങ്ങുന്നതിന് ആണ്‍വേഷം കെട്ടിയത്. പുരുഷനാണെന്ന് കരുതിയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

തല മൊട്ടയടിച്ച് സൗദി പുരുഷന്‍മാര്‍ ധരിയ്ക്കുന്ന പരമ്പരാഗത വേഷമായ ദിഷ്ദാഷ ധരിച്ചായിരുന്നു സ്ത്രീയുടെ നടപ്പ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പൊതു നിരത്തിലൂടെ നടന്ന ഇവരെ ചെറിയൊരു അശ്രദ്ധയുടെ പുറത്ത് പിടികൂടി.

Crime

കെട്ടിലും മട്ടിലും ആണിനെപ്പോലെ അണിഞ്ഞൊരുങ്ങിയ സ്ത്രീ പക്ഷേ നടത്തം അത്ര ശ്രദ്ധിച്ചില്ല. സ്ത്രീകളെപ്പോലെയുള്‌ല നടത്തമാണ് യുവതിയെ കുടുക്കിയത്. എന്തായാലും റോഡിലൂടെ അന്നനട നടക്കുന്ന യുവാവിനെ സ്വദേശിയായ മറ്റൊരാള്‍ ശ്രദ്ധിച്ചു. സംശയം തോന്നിയ ഇയാള്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി. യുവാവെന്ന് കരുതിയാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ പിന്നീടാണ് സ്ത്രീയാണെന്ന് മനസിലായത്. വീസ കാലാവധി കഴിഞ്ഞതിന് ശേഷം രാജ്യത്ത് തങ്ങാന്‍ ഇവര്‍ കണ്ടെത്തിയ കുറുക്ക് വഴിയായിരുന്നു ആണ്‍വേഷം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+