ഷാര്‍ജ:കാമുകി ഇരട്ട പ്രസവിച്ചതറിഞ്ഞ് കാമുകന്‍ ഒളിച്ചോടി, പക്ഷേ
ഷാര്‍ജ: ഒരു വര്‍ഷമായി തങ്ങളുടെ വീട്ടിലുണ്ടായിരുന്ന ജോലിക്കാരി അയല്‍ വീട്ടിലെ യുവാവുമായി പ്രണയത്തിലായതും ഗര്‍ഭിണിയായതും അറിയാതെ സ്വദേശി കുടുംബം. യുവതി ബാത്ത്‌റൂമിനുള്ളില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കുന്നതോടെയാണ് വീട്ടുകാര്‍ ഒരു വര്‍ഷം നീണ്ട പ്രണയകഥ പുറത്തറിയുന്നത്. ഫിലിപ്പീന്‍സുകാരിയ വീട്ടുജോലിക്കാരി അടുത്ത വീട്ടിലെ ജോലിക്കാരനായ ബംഗ്ളാദേശ് സ്വദേശിയുമായി പ്രണയത്തിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് യുവതി വീട്ടിലെ ബാത്ത്‌റൂമിനുള്ളില്‍ പ്രസവിച്ചത്. പെണ്‍കുട്ടികള്‍ക്കാണ് യുവതി ജന്മം നല്‍കിയത്. പ്രസവം വീട്ടുകാര്‍ കൈയ്യോടെ പിടികൂടി. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു.

പൊലീസും ആരോഗ്യ പ്രവര്‍ത്തകരുമെത്തുമ്പോള്‍ സ്ത്ര്രീ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലേയ്ക്ക് മാറ്റിയ ശേഷം ഇവരില്‍ നിന്ന് മൊഴിയെടുത്ത്. തുടര്‍ന്നാണ് അയല്‍വീട്ടിലെ ജോലിക്കാരനുമായി താന്‍ പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ കാമുകിയുടെ പ്രസവവാര്‍ത്തയറിഞ്ഞ കാമുകന്‍ സ്വന്തം രാജ്യത്തേയ്ക്ക് ഒളിച്ചോടാന്‍ ശ്രമിച്ചു. എന്നാല്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് പൊലീസ് പിടികൂടി. ഒരു വര്‍ഷം മുമ്പാണ് വീട്ടുജോലിയ്ക്കായി യുവതി ഷാര്‍ജയിലെത്തുന്നത്.












Click it and Unblock the Notifications