സൗദി: യുവതി ഫ്രിഡ്ജിനുള്ളില്‍ കയറി ആത്മഹത്യ ചെയ്തു
റിയാദ്: സൗദിയില്‍ വീട്ട് ജോലിക്കാരിയായ സ്ത്രീ ഫ്രിഡ്ജിനുള്ളില്‍ കയറി ജീവനൊടുക്കി. വിയറ്റ്‌നാംകാരിയായ സ്ത്രീയാണ് ഇത്തരത്തില്‍ മരിച്ചത്. ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വീട്ടുടമയും കുടുബംവും പുറത്ത് പോയ സമയത്താണ് സ്ത്രീ ഫ്രിഡ്ജിനുള്ളില്‍ കയറിയത്.
ഈദ് ദിനത്തില്‍ സ്ത്രീയെ കാണനില്ലായിരുന്നെന്ന് വീട്ടുടമ പറയുന്നു. തുടര്‍ന്ന് പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ ഫ്രിഡ്ജിനുള്ളില്‍ സ്ത്രീയെ കണ്ടെത്തുകയായിരുന്നു. വാദി അല്‍ ദവാസില്‍ പട്ടണത്തിലാണ് സംഭവം നടക്കുന്നത്.

സാബ്ഖ് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ശരീരത്തിലെ രക്തയോട്ടം കുറഞ്ഞാണ് സ്ത്രീയെ മരിച്ചതെന്ന പൊലീസ് പറഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സ്ത്രീയെ മരണത്തിലേയ്ക്ക് നയിച്ച സാഹചര്യത്തെപ്പറ്റി അന്വേഷിയ്ക്കുമെന്നും നടപടി കൈക്കൊള്ളുമെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications