അവിഹിത ബന്ധത്തിലുണ്ടായ നവജാത ശിശുവിനെ കൊന്ന് കുപ്പത്തൊട്ടിയിലിട്ട വേലക്കാരിക്ക് ജീവപര്യന്തം
റാസല്‍ഖൈമ: അവിഹിത ബന്ധത്തില്‍ ജനിച്ച കുഞ്ഞിനെ പ്രസവിച്ചയുടന്‍ കഴുത്തുഞെരിച്ച് കൊന്ന് കുപ്പത്തൊട്ടിയിലിട്ട വേലക്കാരിയെ റാസല്‍ഖൈമ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവിനും അതിനുശേഷം നാടുകടത്തലിനും ശിക്ഷിച്ചു. ഏഷ്യക്കാരിയായ വേലക്കാരിയാണ് കേസിലെ പ്രതി.
ഗുരുതരമായ രക്തസ്രാവത്തെ തുടര്‍ന്ന് വേലക്കാരിയെ സ്പോണ്സര് ആശുപത്രി എമര്‍ജന്‍സിയില്‍ പ്വേശിപ്പിച്ചതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പരിശോധിച്ച ഡോക്ടര്‍മാര്‍, വേലക്കാരി ഗര്‍ഭിണിയായിരുന്നുവെന്നും പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവമാണെന്നും സ്പോണ്‍സറെ അറിയിക്കുകയായിരുന്നു. എന്നാല്‍ തന്റെ കുടുംബത്തോടൊപ്പം തനിച്ചുതാമസിക്കുന്ന വേലക്കാരി പ്രസവിച്ചുവെന്ന കാര്യം വിശ്വസിക്കാനാവാതെ അവരുടെ മുറിയില്‍ സ്പോണ്സര് നടത്തിയ തെരച്ചിലില്‍ കുളിമുറിയില്‍ ചോരപ്പാടുകള്‍ കാണുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് വീട്ടിനു സമീപത്തെ കുപ്പത്തൊട്ടിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്പോണ്സര് നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലിസ് സമീപത്തെ മറ്റൊരു വീട്ടില്‍ താമസിക്കുന്ന ഏഷ്യക്കാരന് യുവാവുമായി പ്രണയത്തിലായതിനെ തുടര്‍ന്നാണ് വേലക്കാരി ഗര്‍ഭിണിയായതെന്ന് കണ്ടെത്തുകയായിരുന്നു.

ഇയാള്‍ വിവാഹം വാഗ്ദാനം നല്‍കിയെങ്കിലും പിന്നീട് കാലുമാറുകയായിരുന്നുവെന്ന് യുവതി പോലിസിനോട് പറഞ്ഞു. ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ അയാള്‍ യു.എ.ഇ വിട്ടതായും യുവതി പറഞ്ഞു. വിവാഹബാഹ്യ ലൈംഗികബന്ധം, തീരുമാനിച്ചുറച്ച് നടത്തിയ കൊലപാതകം എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരേ ചുമത്തിയത്. വിവാഹതിയായ ഇവര്‍ക്ക് നാട്ടില്‍ മക്കളുണ്ടെന്ന് പോലിസ് അറിയിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications