സൗദി: 'കഴുത'യെന്ന് വിളിച്ചതിന് വേലക്കാരി പ്രതികാരം തീര്‍ത്തത് തിളച്ച എണ്ണ കുട്ടിയുടെ മേൽ ഒഴിച്ച്
സൗദി: വീട്ടുജോലിയ്ക്ക് എത്തുന്നവര്‍ മാതാപിതാക്കളുടെ അസാനിദ്ധ്യത്തില്‍ കുട്ടികളെ ഉപദ്രവിക്കുന്ന കഥകള്‍ പുറത്തു വരാറുണ്ട്. ജോലിക്കാരെ ക്രൂരമായി പിഡീപ്പിക്കുന്ന കഥകളും കുറവല്ല. എന്നാല്‍ ഈ ക്രൂരത പ്രതീക്ഷിക്കാവുന്നതിലും ഉപരിയാണ്.
ജോലിക്കാരിയെ വീട്ടുടമസ്ഥ കഴുതയെന്ന് വിളിച്ചതായിരുന്നു ഉപദ്രവത്തിന് പുറകിലെ കാരണം. തിളച്ച എണ്ണ കുട്ടിയുടെ ശരീരത്തിലേക്ക് കോരി ഒഴിക്കുകയായിരുന്നു ജോലിക്കാരി. ആക്രമണത്തില്‍ കുട്ടിയുടെ ശരീരമാസകലം പൊള്ളല്‍ ഏറ്റിരിക്കുകയാണ്.

ജിദ്ദയിലെ റെഡ് സീ പോര്‍ട്ടിലെ അപാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മാത്രമേ കുട്ടിയുടെ രൂപം മാറ്റിയെടുക്കാന്‍ സാധിക്കൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യാതൊരുവിധ പ്രകോപനങ്ങളും കൂടാതെയാണ് കുട്ടിയെ ജോലിക്കാരി ഉപദ്രവിച്ചത് എന്നാണ് മാതാപിതാക്കള്‍ പറയുന്നത്.












Click it and Unblock the Notifications