വേലക്കാരി മോഷ്ടിച്ചു; ബലാത്സംഗമെന്ന് പരാതി
ദുബായ്: അരിയും തിന്ന് ആശാരിച്ചീനേം കടിച്ച് പട്ടിക്ക് പിന്നേ മുറുമുറുപ്പ് എന്ന പറഞ്ഞത് പോലെയാണ് ഇവിടെ കാര്യങ്ങള്‍. വീട്ടു ജോലിക്ക് നിര്‍ത്തിയ സ്ത്രീ വീട്ടുടമയുടെ മൊബൈല്‍ ഫോണുമായി കടന്നു. കുറേ നാള് അപ്രത്യക്ഷയായി നടന്നതിന് ശേഷം വീട്ടുടമയുടെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തു എന്ന് പരാതിപ്പെട്ടു. പോലീസ് പിടിച്ച് ചോദ്യം ചെയ്തപ്പോള്‍ കള്ളത്തരം പുറത്താവുകയും ചെയ്തു.
വീട്ടുടമസ്ഥയുടെ ഭര്‍ത്താവ് മൂന്ന് മാസമായി വിദേശത്താണ്. വേലക്കാരി വെറും നാല് ദിവസം മാത്രമാണ് അവിടെ ജോലി ചെയ്തിട്ടുള്ളത്. ഈ സമയത്ത് വേലക്കാരിയും വീട്ടുടമയുടെ ഭര്‍ത്താവും തമ്മില്‍ കണ്ടിട്ടുപോലുമില്ലെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

ഇന്തോനേഷ്യന്‍ സ്വദേശിനിയായ 27 കാരിയാണ് വീട്ടുകാരെ പറ്റിച്ച് കടന്നുകളഞ്ഞ് ഒടുവില്‍ പരാതിയുമായി രംഗത്തെത്തിയത്തിയത്. വീട്ടില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ കാണാതയാപ്പോള് വേലക്കാരിയെ സംശയിച്ചിരുന്നതേ ഇല്ലെന്ന് ഉടമ പറഞ്ഞു. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വേലക്കാരിയെ തന്നെ കാണാതായപ്പോള്‍ സംശയം തോന്നി. പിന്നീട് അവരെ ഏര്‍പ്പാടാക്കിയ ഏജന്റിനെ സമീപിച്ചെങ്കിലും വിവരമൊന്നും കിട്ടിയിരുന്നില്ല. എംബസിയില്‍ നിന്നും വിവരം കിട്ടിയിരുന്നില്ല.
പിന്നീട് ഏജന്‍സിയിലെ മറ്റൊരു ജീവനക്കാരനാണ് ബലാത്സംഗത്തിന്റെ കഥ വീട്ടുടമയോട് പറഞ്ഞത്. അവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ജോലിക്കാരിയുടെ കയ്യില്‍ നിന്ന് കണ്ടെടുത്തു. എന്നാല്‍ മൊബൈല്‍ ഫോണ്‍ സമ്മാനമായി കിട്ടിയതാണെന്നാണ് അവര്‍ പറഞ്ഞത്. തന്നെ വീട്ടുടമയുടെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തെന്നും പേടികൊണ്ടാണ് ഓടിപ്പോന്നതെന്നും ജോലിക്കാരി പോലീസിനോട് പറഞ്ഞു.
ബലാത്സംഗം ചെയ്ത ആളെ തിരിച്ചറിയാനാകുമോ എന്ന് ചോദിച്ചപ്പോള്‍, തിരിച്ചറിയാം എന്നായിരുന്നു മറുപടി. പോലീസ് കാണിച്ചത് മറ്റൊരാളുടെ ചിത്രമായിരുന്നു. പക്ഷേ ഇയാള്‍ തന്നെയാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് സ്ത്രീ പറഞ്ഞതോടെ കള്ളി വെളിച്ചത്തായി. പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications