വീട്ട് ജോലിക്കാരി ഉടമയുടെ വീടിന് തീയിട്ടു

സ്ത്രീയോടുള്ള വീട്ടുകാരുടെ പെരുമാറ്റം വളരെ മോശമായിരുന്നു. പല സമയങ്ങളിലും ഉടമസ്ഥനും കുടുംബവും ഇവരെ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്നാണ് ഉടമസ്ഥനെ പാഠം പഠിപ്പിയ്ക്കാന്‍ ജോലിക്കാരി തീരുമാനിച്ചത്.
തുടര്‍ന്ന് വീട്ടുകാര്‍ പുറത്തേയ്ക്ക് പോകുന്നത് വരെ ജോലിക്കാരി കാത്തിരുന്നു. വീട്ടുകാര്‍ പോയ ഉടന്‍ തന്നെ വീടിന് തീയിട്ടു. പൊലീസിനോട് തീപിടുത്തം ഉണ്ടായതാണെന്ന് പറഞ്ഞു.
എന്നാല്‍ തൊഴിലുടമയ്ക്ക് സംശയം തോന്നി. വീടിന് തീയിടുമെന്ന് പലതവണ ജോലിക്കാരി ഭീഷണിപ്പെടുത്തിയിരുന്നതായി ഉടമ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വീടിന് തീയിട്ട കാര്യം സമ്മതിച്ചത്. സൗദിയിലെ ഉനൈസ പട്ടണത്തിലാണ് സംഭവം












Click it and Unblock the Notifications