നാലു വയസ്സുകാരനെ വീട്ടുവേലക്കാരി കുത്തി പരിക്കേല്‍പ്പിച്ചു
സൗദി: അമ്മയുടെ കണ്‍മുന്നിലിട്ട് നാലു വയസ്സുകാരന് വീട്ടുവേലക്കാരിയുടെ കൊടിയ മര്‍ദനം. ഉറങ്ങി കിടന്ന കുട്ടിക്കു നേരെ അപ്രതീക്ഷിതമായ ആക്രമണമാണ് ഉണ്ടായത്. എട്ടു തവണയാണ് കുട്ടിയുടെ ശരീരത്തില്‍ കത്തി കൊണ്ട് കുത്തിയത്.
അതീവ ഗുരുതാരാവസ്ഥയില്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റില്‍ ചികിത്സയിലാണ് കുട്ടി ഇപ്പോള്‍. ആഴത്തിലുള്ള മൂന്നു മുറിവുകളാണ് കുട്ടിയുടെ മുഖത്തുള്ളത്.കുട്ടിക്ക് അടുത്തുണ്ടായിരുന്ന അമ്മയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയാണ് ഉപദ്രവിച്ചത്.

ഉപദ്രവിക്കാനുള്ള കാരണങ്ങള്‍ ഇതു വരെയും വ്യക്തമല്ല. ആക്രമണത്തില്‍ അമ്മയ്ക്കും പരിക്ക് സംഭവിച്ചിട്ടുണ്ട്. കുട്ടിയുടെ അടുത്ത് അമ്മ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ജീവന്‍ തിരിച്ചു കിട്ടിയത്. സംഭവ സമയത്ത് കുട്ടിയുടെ പിതാവ് സ്ഥലത്തിലായിരുന്നു.
എത്യോപ്യക്കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയത്ു. ഇവരെ സൗദിയില്‍ നിന്നും ഇവരെ പുറത്താകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.












Click it and Unblock the Notifications