ദുബായ്;ലീവ് കിട്ടിയില്ല ജോലിക്കാരി കുഞ്ഞിനെ കൊന്നു

കുഞ്ഞ് മരിച്ചാല്‍ തനിയ്ക്ക് ലീവ് കിട്ടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ചെയ്യുമെന്ന് കരുതിയാണ് സ്ത്രീ കുഞ്ഞിനെ കൊന്നത്. 30കാരായ ഇന്ത്യന്‍ ദമ്പതിമാരുടെ വീട്ടില്‍ അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതി ജോലിയ്‌ക്കെത്തുന്നത്. ദമ്പതിമാര്‍ക്ക് അവധി ലഭിയ്ക്കുന്നത് കുറവായിരുന്നു.
ഇക്കാരണത്താല്‍ തന്നെ കുഞ്ഞിനെ നോക്കുന്ന യുവതിയ്ക്കും അവധി ലഭിച്ചിരുന്നില്ല. സംഭവ ദിവസം ജോലികഴിഞ്ഞെത്തിയ ദമ്പതികള്‍ മുറിയ്ക്കുള്ളില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു സ്വാഭാവിക മരണമായിട്ടാണ് ഇവര്‍ കരുതിയത്. എന്നാല്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞ് ശ്വാസംമുട്ടി മരിച്ച കാര്യം തെളിഞ്ഞത്. തുടര്‍ന്നാണ് ജോലിക്കാരിയെ ചോദ്യം ചെയ്ത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ഇവര്‍ പിന്നീട് സമ്മതിച്ചു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.












Click it and Unblock the Notifications