കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്യാണത്തിന് മുന്പ് വധുവിനെ ജോലിക്കാരി കൊന്നു

  • By Meera Balan
Google Oneindia Malayalam News

കുവൈത്ത് സിറ്റി: വിവാഹത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ വധുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ വീട്ട് ജോലിക്കാരിയ്ക്ക് വധശിക്ഷ. തന്റെ തൊഴിലുടമ കൂടിയായ കുവൈത്തി പെണ്‍കുട്ടിയെയാണ് എത്തിയോപ്യക്കാരിയായ വീട്ടു ജോലിക്കാരി കൊലപ്പെടുത്തിയത്.

2011 ലാണ് സംഭവം നടക്കുന്നത്. വിവാഹത്തിന്റെ തിരക്കുകളിലായിരുന്ന പെണ്‍കുട്ടിയെ നിസാര വഴക്കിനെത്തുടര്‍ന്ന് ജോലിക്കാരി കൊലപ്പെടുത്തുകയായിരുന്നു. കറിക്കത്തി ഉപയോഗിച്ച നവവധുവിനെ കുത്തി വീഴ്ത്തിയ ശേഷം തല അറുത്ത് മാറ്റി. ശരീരം വെട്ടിനുറുക്കി ഒളിപ്പിയ്ക്കാന്‍ ശ്രമിച്ചു. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ജോലിക്കാരിയുടെ ശ്രമം.

Wedding

കൊലപാതകത്തിന് ശേഷം സ്വന്തം നാട്ടിലേയ്ക്ക് രക്ഷപ്പെടാന്‍ എത്തിയോപ്യന്‍ യുവതി ശ്രമിച്ചിരുന്നു. എന്നാല്‍ എയര്‍പോര്‍ട്ടിലെത്തിയ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹത്തിന് വെറും ഒരു ദിനം മാത്രം ശേഷിയ്‌ക്കെയാണ് പെണ്‍കുട്ടി കൊലചെയ്യപ്പെട്ടത്.

കീഴ്‌ക്കോടതിയില്‍ പ്രതിയ്ക്ക് വധശിക്ഷയാണ് വിധിച്ചത്. ഇതിനെതിരെ ഇവര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും കീഴ്‌ക്കോടതിവിധി ശരിവയ്ക്കുകയുമായിരുന്നു മേല്‍ക്കോടതി. സംഭവത്തില്‍ ജോലിക്കാരി യാതൊരു ശിക്ഷ ഇളവിനും അര്‍ഹയല്ലെന്നും കോടതി പറഞ്ഞു.

English summary
Maid to be executed for killing Kuwaiti bride
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X