Get Updates
Get notified of breaking news, exclusive insights, and must-see stories!

തിളച്ചവെള്ളമൊഴിച്ച് കുട്ടികളെ കൊല്ലാന്‍ശ്രമിച്ച സ്ത്രീക്ക് ജീവപര്യന്തം

ദുബായ്: സ്‌പോണ്‍സറുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ച വീട്ടുജോലിക്കാരിയ്ക്ക് ജീവപര്യന്തം തടവ്. 25കാരിയായ വീട്ടുജോലിക്കാരിയാണ് തടവ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടത്. ഇവരെ ജയിലിയേക്ക് മാറ്റി. മാസങ്ങള്‍ക്ക് മുന്‍പാണ് സ്ത്രീ കൊലപാതക ശ്രമം നടത്തിയത്.

സ്ത്രീയെ സ്‌പോണ്‍സറുടെ ഭാര്യ നിരന്തരം ശകാരിയ്ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഉടമസ്ഥയോടുള്ള വൈരാഗ്യം സ്ത്രീ കുട്ടികളോട് തീര്‍ക്കുകയായിരുന്നു. വീട്ടുകാര്‍ മെഡിക്കല്‍ ടൂറിന് പോയ സമയത്താണ് കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചത്.

Crime

15, 14, 10 വയസുള്ള കുട്ടികളെയാണ് ഇവര്‍ കൊല്ലാന്‍ ശ്രമിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ മുഖത്ത് തിളച്ച വെള്ളം വീഴ്ത്തിയ ശേഷം ഇറച്ചിക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. ശരീരത്തില്‍ ആഴത്തില്‍ വെട്ടേറ്റിട്ടും കുട്ടികള്‍ മൂവരും ചേര്‍ന്ന് ജോലിക്കാരിയെ മുറിയ്ക്ക് പുറത്താക്കി മുറി പൂട്ടി. അതിന് ശേഷം പൊലീസിനെയും മാതാപിതാക്കളെയും വിവരം അറിയിച്ചു.

കൊലപാതകശ്രമത്തിന് ശേഷം തന്റെ പാസ്‌പോര്‍ട്ടും സ്‌പോണ്‍സറുടെ പണവും തട്ടിയെടുത്ത് സ്ത്രീ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് ഇവരെ പിടികൂടി. ഇതിനിടെ രണ്ട് പ്രാവശ്യം ഇവര്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു. മൂന്ന് കൊലപാതക ശ്രമങ്ങള്‍ രണ്ട് ആത്മഹത്യ ശ്രമം എന്നിവയ്ക്കാണ് സ്ത്രീയെക്കെതിരെ ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്ക് പുറമെ 21,0000 ദിര്‍ഹം നഷ്ടപരിഹാരം കുട്ടികളുടെ അമ്മയ്്ക്ക് നല്‍കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+