ഷാര്‍ജ പുസ്തകോത്സവ വേദിയിലെ പ്രധാന പരിപാടികള്‍ ഇവയാണ്
നവംബര്‍ 10 വ്യാഴാഴ്ച വൈകിട്ട് 8 മുതല്‍ 9 .30 വരെ നടി ശില്പ ഷെട്ടി തന്റെ ദി ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ് എന്ന
ഷാര്‍ജ: നവംബര്‍ 3നു വൈകിട്ട് 8 മുതല്‍ 9 വരെ കവിയും ഗാന രചയിതാവുമായ ജാവേദ് അക്തര്‍ സദസ്സുമായി സംവദിക്കും. 8 .30 മുതല്‍ 10 വരെ നടക്കുന്ന പരിപാടിയില്‍ ബെന്യാമിനും മുസാഫര്‍ അഹമ്മദും പങ്കെടുക്കും. 8 .15 മുതല്‍ 9 വരെ ഡോ . ലക്ഷ്മി നായര്‍ നയിക്കുന്ന കുക്കറി ഷോ അരങ്ങേറും. നവംബര്‍ 4 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 6 വരെ എസ്. ഗോപാലകൃഷ്ണന്‍ സദസ്സിനെ അഭിസംബോധന ചെയ്യും. വൈകിട്ട് 6 മുതല്‍ 7 വരെ മനുഷ്യന് ഒരു ആമുഖം എന്ന നോവലിനെ കുറിച്ച് സുഭാഷ് ചന്ദ്രന്‍ സംസാരിക്കും. കൂടാതെ 6 മുതല്‍ 8 വരെ ഉസ്താദ് റേഈസ് ഖാനും, ഉസ്താദ് ഹാഫിസ് ഖാനും പങ്കെടുക്കുന്ന ജുഗല്‍ ബന്ദി ഉണ്ടാകും.
8 മുതല്‍ 8 .30 വരെ നടക്കുന്ന കാവ്യസന്ധയില്‍ ശ്രീകുമാരന്‍ തമ്പി, സച്ചിദാനന്ദന്‍, മധുസൂദനന്‍ നായര്‍, പി. എന്‍. ഗോപീകൃഷ്ണന്‍ , ഞെരളത് ഹരിഗോവിന്ദന്‍ എന്നിവര്‍ പങ്കെടുക്കും. 8 മുതല്‍ 9.30 വരെ ഷെഫ് പ്രദീപ് ഒരുക്കുന്ന കുക്കറി ഷോ നടക്കും.

നവംബര്‍ 5 ശനിയാഴ്ച വൈകിട്ട് 6 മുതല്‍ 7 വരെ ഇന്റര്‍നെറ്റ് ടു ദി ഇന്നെര്‍നെറ്റ് എന്ന പുസ്തകത്തെക്കുറിച്ചു ഗോപി കല്ലായില്‍ സംസാരിക്കും. ആധുനിക മലയാള സാഹിത്യത്തിന്റെ കുലപതി എം. ടി. വാസുദേവന്‍ നായരും, കെ . പി. രാമനുണ്ണിയും പങ്കെടുക്കുന്ന മുഖാമുഖം വൈകിട്ട് 6 മുതല്‍ 7 .30 വരെ നടക്കും.

7 .30 മുതല്‍ 8 .30 വരെ നടക്കുന്ന കനിഷ്‌ക് തരൂരിന്റെ സ്വിമ്മര്‍ എമോന്‍ങ് ദ സ്റ്റാര്‍സ് എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ശശി തരൂരും കനിഷ്‌ക് തരൂരും പങ്കെടുക്കും. ചേതന്‍ ഭഗതിന്റെ വണ്‍ഇന്ത്യാ ഗേളിന്റെ അന്താരാഷ്ട്ര പ്രകാശനം വൈകിട്ട് 8 .30 മുതല്‍ 9 .30 വരെ നടക്കും. നവംബര്‍ 8 ചൊവ്വാഴ്ച വൈകിട്ട് 8 .30 മുതല്‍ 10 വരെ നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ഥിയുമായി മുഖാമുഖം.

എനിതിങ് ബട്ട് കാമോഷ് എന്ന ജീവചരിത്രത്തെക്കുറിച്ചു ശത്രുഘ്‌നന്‍ സിന്‍ഹയും, ഭാരതി എസ് പ്രധാനും സംസാരിക്കുന്നു. നവംബര്‍ 9 ബുധനാഴ്ച വൈകിട്ട് 8 മുതല്‍ 9 .30 വരെയായിരിക്കും പരിപാടി. നവംബര്‍ 10 വ്യാഴാഴ്ച വൈകിട്ട് 8 മുതല്‍ 9 .30 വരെ നടി ശില്പ ഷെട്ടി തന്റെ ദി ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ് എന്ന പുസ്തകത്തെക്കുറിച്ചു സംസാരിക്കും.
നവംബര്‍ 11 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 7 വരെ മയ്യഴിയുടെ കഥാകാരന്‍ എം. മുകുന്ദനുമായി മുഖാമുഖം. 8 മണിക്ക് മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി പങ്കെടുക്കുന്ന പരിപാടി ഈവിനിംങ് വിത്ത് മമ്മൂട്ടി എന്ന പരിപാടി നടക്കും. ചലച്ചിത്ര പ്രതിഭകളായ മുകേഷ്, ലാല്‍ ജോസ്, ആര്‍.ഉണ്ണി എന്നിവര്‍ പങ്കെടുക്കുന്ന ചര്‍ച്ച 8 മുതല്‍ 9.30 വരെ അരങ്ങേറും. പ്രമുഖ ടെലിവിഷന്‍ അവതാരക മരിയ ഗൊരേറ്റി അവതരിപ്പിക്കുന്ന കുക്കറി ഷോ 8 മണി മുതല്‍ 8 .45 വരെ നടക്കും. നവംബര്‍ 12 ശനിയാഴ്ച വൈകിട്ട് 8 മുതല്‍ 9 .30 വരെ അല്‍ഫോന്‍സ് കണ്ണന്താനവുമായി മുഖാമുഖം.












Click it and Unblock the Notifications