മെജസ്റ്റിക് ജ്വല്ലറിയുടെ പ്രവര്‍ത്തനം ഗള്‍ഫിലേക്കും വ്യാപിപ്പിക്കുന്നു
ദുബായ് : കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മെജസ്റ്റിക് ജ്വല്ലറിയുടെ പ്രവര്‍ത്തനം ദുബായിലേക്കും വ്യാപിപ്പിക്കുന്നു. ഷാര്‍ജയിലെ മുത്തീനയിലുള്ള നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ആദ്യത്തെ ശാഖ പ്രമുഖ ചലച്ചിത്ര താരം ഇന്ദ്രജിത്ത് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനത്തിന്റെ ഭാഗമായി 2000 ദിര്‍ഹത്തിലധികം വില വരുന്ന സ്വര്‍ണം വാങ്ങുന്ന ആദ്യത്തെ 100 പേര്‍ക്ക് 2 ഗ്രാം സ്വര്‍ണം സൗജന്യമായി നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വൈവിധ്യമാര്‍ന്ന ഡിസൈനുകളും വജ്രാഭരണത്തിന്റെ ശേഖരണവും ഒരുക്കിയിട്ടുണ്ടെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ അടുത്തുതന്നെ അബുദാബി,അജ്മാന്‍,ദമാം എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.വാര്‍ത്താ സമ്മേളനത്തില്‍ ജിര്‍ഹാസ് പാലക്കല്‍, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ സലാം, അബ്ദുല്‍ നാസര്‍ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications