കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്ര നിര്‍മാണത്തിന് ഇന്ത്യന്‍ സമൂഹത്തിന്റെ പങ്ക് ശ്ലാഘനീയം

Google Oneindia Malayalam News

ദുബായ്: നാല്‍പ്പത്തിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒന്നുമല്ലാതിരുന്ന ഒരു രാജ്യത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച രാജ്യത്തിന്റെ രാഷ്ട്ര ശില്‍പ്പികളായ ശൈഖ് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹയാന്‍, ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂം എന്നിവര്‍ക്കൊപ്പം രാഷ്ട്ര നിര്‍മാണത്തില്‍ എന്നും ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കുണ്ടായിരുന്നുവെന്നും ഈ രാജ്യത്തിന്റെ സുഖത്തിലും ദുഃഖത്തിലും പങ്കാളികളാവുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണെന്നും ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി & ഫോറിനെഴ്‌സ് അഫേഴ്‌സ് ദുബായ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി പറഞ്ഞു.

യു.എ.ഇ യുടെ 44മത് ദേശീയ ദിനഘോഷത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച പരിപാടികളുടെ സമാപനം കുറിച്ചു കൊണ്ട് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസപരമായും സാംസ്‌കാരികപരമായും ഏറെ മുന്നില്‍ നില്‍കുന്ന കേരളത്തില്‍ ഉത്തരേന്ത്യയിലെ പോലെ വര്‍ഗീയത വിലപോകില്ലെന്നും, മത സൗഹാര്‍ദ്ദത്തിന് എന്നും മുന്‍ഗണന നല്‍കുന്ന കേരള സമൂഹം ഇത് പുച്ഛിച്ചു തള്ളുമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കേരളവ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപെട്ടു. ഈ നാടിന്റെ വളര്‍ച്ചയ്‌ക്കൊപ്പം കെ.എം.സി.സി എന്ന പ്രസ്ഥാനവും വളരുന്നതാണ് നാം കാണുന്നത്.

kmcc-1

അതിനു ഉദാഹരണമാണ് മുന്നില്‍ കാണുന്ന ഈ ജന സാഗരം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ പ്രളയ കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരോട് അനുതാപം അര്‍പ്പിച്ചുകൊണ്ട് സമ്മേളനം മൗന പ്രാര്‍ത്ഥന നടത്തി. ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് തമിനാട് സംസ്ഥാന മുസ്ലീം ലീഗ് കമ്മിറ്റിയുമായി സഹകരിച്ച് ദുബായ് കെ.എം.സി.സി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുമെന്നു പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ സമ്മേളന വേദിയെ അറിയിച്ചു. ദുബായ് ഗര്‍ഹൂദ് എന്‍.ഐ.മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന പൊതുസമ്മേളനം അറബ്ഇന്ത്യാ സൌഹ്രദത്തിന്റെ ആഴവും പരപ്പും വിളിച്ചോതുന്നതായിരുന്നു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു.

dubaikmcc2

ദുബായ് നൈഫ് പോലീസ് സ്‌റ്റേഷന്‍ ആസ്ഥാനത്ത് ദുബായ് ആരോഗ്യവകുപ്പുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പിലൂടെയായിരുന്നു ഒരുമാസം നീണ്ടു നിന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. കലാ കായിക മല്‍സരങ്ങള്‍ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ദുബായ് കെ.എം.സി.സി ജന: സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ചടങ്ങില്‍ സ്വാഗതം പറഞ്ഞു. കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ ദുബായ് അനുരാഗ് ഭൂഷണ്‍, മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ:ഒമര്‍ അല്‍ മുത്തന്ന(ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍സി.ഡി.എ), പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ:പി.എ ഇബ്രാഹീം ഹാജി, മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, ഇബ്രാഹിം എളേറ്റില്‍, യഹയ തളങ്കര, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ദുബായ് കെ.എം.സി.സി ട്രഷറര്‍ എ.സി ഇസ്മായില്‍ നന്ദി പറഞ്ഞു.

English summary
Major general Muhammed Ahammed AL-Mari talking about Indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X