Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹറൂഫ് മണലൊടിയെ ആദരിക്കുന്നു: ചടങ്ങില്‍ സുരേഷ്‌ ഗോപി മുഖ്യാതിഥി

ദുബായിലെ മുഗള്‍ റെസ്റ്ററാന്റ്‌റില്‍ വെച്ചാണ് ആദരിക്കല്‍ ചടങ്ങ്.

ദുബായ്: വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചതിന് ടൈംസ് ഓഫ് ഇന്ത്യയുടെ ഈ വര്‍ഷത്തെബ്രാന്‍ഡ് ഐകന്‍സ് ഓഫ് ദ ഇയര്‍ 2016 ആയി തെരഞ്ഞെടുക്കപ്പെട്ട ജിടെക് എജുക്കേഷന്‍ ചെയര്‍മാന്‍ ആന്റ് മാനേജിംങ് ഡയറക്ടര്‍ മഹറൂഫ് മണലൊടിയെ ഐ പി എ യും മലബാര്‍ പ്രവാസിയും ചേര്‍ന്ന് ആദരിക്കുന്നു.

ഇന്ന് ( ശനി ) രാത്രി 7:30 ന് ദുബായിലെ മുഗള്‍ റെസ്റ്ററാന്റ്‌റില്‍ വെച്ചാണ് ആദരിക്കല്‍ ചടങ്ങ്. രാജ്യസഭ മെമ്പറും സിനിമ നടനുമായ സുരേഷ്‌ഗോപി, മലബാര്‍ ഗോള്‍ഡ് എം ഡി ശംലാല്‍ അഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സാധാരണകാരായ 14 ലക്ഷം ജനങ്ങള്‍ക്ക് വിവര സാങ്കേതിക രംഗത്ത് മികച്ച പരിശീലനം ഒരുക്കിയതിന്റെ ഭാഗമായാണ് മഹറൂഫ് മണലൊടിയെ ആദരിക്കുന്നതെന്ന് എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ്, കെ പി സഹീര്‍, സി കെ മുഹമ്മദ് ഷാഫി, നെല്ലറ ഷംസുദീന്‍ തുടങ്ങിയവര്‍ അറിയിച്ചു.

suresh-gopi

കോഴിക്കോട് കരിപ്പൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ മലബാര്‍ ഡെവലപ്‌മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ നടക്കുന്ന പാര്‍ലമെന്ററ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന സാധാരണകാരായ പ്രവാസികള്‍ക്ക് മലബാര്‍ ഗോള്‍ഡ് കോര്‍പ്പര്‍റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എ കെ ഫൈസല്‍ നല്‍കുന്ന വിമാന ടിക്കറ്റിന്റെ വിതരണ ഉദ്ഘാടനവും ചടങ്ങില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+