മലയാളി യുവാവിന് ദുബായില്‍ 45 ലക്ഷം പിഴ!! നാടു കടത്താന്‍ ഉത്തരവ്... കാരണം ഇതാണ്
2016ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്
ദുബായ്: ഫേസ്ബുക്ക് വഴി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച മലയാളി യുവാവിന് വലിയ ശിക്ഷ. തൃശൂര്‍ സ്വദേശി ബിനീഷ് അറുമുഖനെയാണ് ദുബായ് കോടതി ശിക്ഷിച്ചത്.

രണ്ടര ലക്ഷം ദിര്‍ഹം (45 ലക്ഷം രൂപയോളം) പിഴയായി അടയ്ക്കാന്‍ ബിനീഷിനോട് കോടതി ആവശ്യപ്പെട്ടു. ഇതിനു ശേഷം ഇയാളെ നാടു കടത്താനും കോടതി ഉത്തരവിട്ടു. ഈ പിഴ സര്‍ക്കാരിലേക്കാണ് ബിനീഷ് അടയ്‌ക്കേണ്ടത്.

2016 ആഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. മലബാര്‍ ഗോള്‍ഡിന്റെ ശാഖയില്‍ പാകിസ്താന്റെ ദേശീയ ദിനാഘോഷം കേക്ക് മുറിച്ച് ആഘോഷിക്കുന്നുവെന്ന പേരില്‍ ബിനീഷ് വ്യാജ ചിത്രം ഫേസ്ബുക്കില്‍ ഇടുകയായിരുന്നു. യഥാര്‍ഥത്തില്‍ ഇതു മറ്റൊരു സ്ഥാപനത്തില്‍ നടന്ന ആഘോഷമായിരുന്നു.

മലബാര്‍ ഗോള്‍ഡിലെ പഴയ ജീവനക്കാരന്‍ കൂടിയാണ് ബിനീഷ്. ഇപ്പോള്‍ പുതിയ സ്ഥാപനത്തിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. പരാതിയെ തുടര്‍ന്ന് ദുബായ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ബിനീഷിനെ അറസ്റ്റ് ചെയ്തിരുന്നു.

മാനുഷിക പരിഗണന നല്‍കി മലബാര്‍ അധികൃതര്‍ പിന്നീട് കേസ് പിന്‍വലിച്ചിരുന്നു. എന്നാല്‍ യുഇഎ സര്‍ക്കാരിന്റെ പബ്ലിക് പ്രോസിക്യൂഷന്‍ ഇത് സൈബര്‍ കുറ്റകൃത്യമെന്ന നിലയില്‍ ഏറ്റെടുത്ത് കോടതിയിലെത്തിക്കുകയായിരുന്നു.

പാസ്‌പോര്‍ട്ട് പോലീസില്‍ ഏല്‍പ്പിച്ച് പുറത്തിറങ്ങിയ ബിനീഷിനെ പോലീസ് വീണ്ടും ജയിലില്‍ അടച്ചു. വെബ്‌സൈറ്റിലെ ഫോട്ടോകള്‍ നീക്കം ചെയ്ത് ഒരു വര്‍ഷത്തേക്ക് ഇതു നിര്‍ജീവമാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications