ഷാര്‍ജ: മലബാര്‍ ഗോള്‍ഡ് ഷോറൂമില്‍ വന്‍ മോഷണം, പ്രദര്‍ശിപ്പിച്ചിരുന്ന സ്വര്‍ണം മുഴുവന്‍ നഷ്ടമായി
ഷാര്‍ജ: പ്രമുഖ ജൂവല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ഷാര്‍ജയിലെ ഷോറൂമില്‍ മോഷണം. ഷാര്‍ജയിലെ റോലയിലുള്ള മലബാര്‍ ഗോള്‍ഡ് ആന്‍ ഡയമണ്ട്‌സ് ഔട്ട്‌ലെറ്റിലാണ് മോഷണം നടന്നത്. ഡിസ്‌പേളയില്‍ ഉണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണവും കൊള്ളയടിയ്ക്കപ്പെട്ടു.
മോഷണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ശനിയാഴ്ചയാണ് മോഷണം നടന്നത്. എമിറേറ്റ്‌സ്24/7 ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിയ്ക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം നൂറിലധികം ഔട്ട്‌ലെറ്റുകളാണ് മലബാര്‍ ഗോള്‍ഡിനുള്ളത്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

മലബാര്‍ ഗോള്‍ഡില്‍ മോഷണം
മലബാര്‍ ഗോള്‍ഡിന്റെ ഷാര്‍ജയിലെ റോല ശാഖയില്‍ മോഷണം

മോഷ്ടിച്ചത്
ജൂവല്ലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന (ഡിസ്‌പേള) ആഭരണങ്ങളാണ് മോഷ്ടിച്ചത്.

ശനിയാഴ്ച
ശനിയാഴ്ച രാവിലെയാണ് മോഷണ വിവരം അറിയുന്നത്

സിസിടിവി
മോഷണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഉണ്ട്. മോഷണം നടന്ന് മിനിട്ടുകള്‍ക്ക് ശേഷമാണ് മോഷ്ടാക്കള്‍ സ്ഥലത്ത് നിന്നും പോകുന്നത്.

അന്വേഷണം
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

നഷ്ടപ്പെട്ടില്ല
ജൂവല്ലറിയിലെ സേഫ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരങ്ങള്‍ ഉള്‍പ്പടെയുള്ളവ നഷ്ടമായിട്ടില്ല. നൂറിലധികം ശാഖകളാണ ്മലബാര്‍ ഗോള്‍ഡിന് ഗള്‍ഫ് രാജ്യങ്ങളിലുള്ളത്.












Click it and Unblock the Notifications