കെഎംസിസി ഫുട്‌ബോള്‍ മലപ്പുറം ജില്ല ജേതാക്കള്‍
ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം ജില്ല ജേതാക്കളായി. ലീഗ് റൗണ്ട് മുതല്‍ എതിരാളികള്‍ക്ക് അവസരങ്ങള്‍ നല്‍കാതെയാണ് മലപ്പുറം ചാമ്പ്യന്‍മാരായത്. ദുബായ് അല്‍ കവാനീജ് സ്‌റ്റേഡിയത്തില്‍ പന്ത്രണ്ട് ജില്ലകള്‍ തമ്മില്‍ മാറ്റുരച്ചപ്പോള്‍ മലപ്പുറവും കൊല്ലവുമാണ് കലാശപോരാട്ടത്തിന് അര്‍ഹരായത്.
സെമി ഫൈനല്‍ തൃശൂര്‍ ജില്ലയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് മലപ്പുറം ജില്ല കലാശ പോരാട്ടത്തിന് സീറ്റ് ഉറപ്പിച്ചപ്പോള്‍ കൊല്ലം ജില്ല കാസര്‍ഗോഡ് ജില്ലയെ പെനാല്‍ട്ടി ഷൂട്ടില്‍ തോല്‍പ്പിച്ചാണ് കലാശ പോരാട്ടത്തിനു എത്തിയത്. വീറും വാശിയും നിറഞ്ഞ മത്സരത്തില്‍ നിരവധി അവസങ്ങള്‍ കിട്ടിയപ്പോളും ഗോള്‍ മാത്രം അകന്നു നിന്ന മത്സരം അവസാനം പെനാല്‍ട്ടി ഷൂട്ടിലേക്ക് നീളുകയായിരുന്നു.

പെനാല്‍ട്ടി ഷൂട്ടില്‍ കൊല്ലം ജില്ലയുടെ അവസാന കിക്ക് മലപ്പുറം ജില്ലയുടെ ഗോളി തടുത്തിട്ടപോള്‍ ഫുട്‌ബോളില്‍ തങ്ങള്‍ അജയ്യരാണ് എന്ന് മലപ്പുറം ജില്ല ഒരിക്കല്‍ കൂടി തെളിയിക്കുക യായിരുന്നു. ജേതാക്കള്‍ക്കുള്ള ട്രോഫി അറബ് പ്രമുഖന്‍ സയ്യിദ് മുഹമ്മദ് ബിന്‍ സുബൈഹും ക്യാഷ് അവാര്‍ഡ് ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹയും നല്‍കി.












Click it and Unblock the Notifications