കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വര്‍ഗ്ഗീയ ഫാസിസിറ്റ് ശക്ത്തികള്‍ക്കുള്ള ഉത്തരമാകും

Google Oneindia Malayalam News

ദുബായ്: വര്‍ത്തമാന രാഷ്ട്രീയ സമൂഹ്യ അന്തരീക്ഷത്തില്‍ കേരളത്തില്‍ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയിലെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കുള്ള ഉത്തരമാകുമെന്ന് ദുബായ് മലപ്പുറം ജില്ല കെഎംസിസി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ അഭിപ്രായപെട്ടു. കേരള പ്രവാസി ലീഗ് പ്രസിഡന്റ് സി.പി ബാവഹാജി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി ചാര്‍ട്ട് ചെയ്ത വോട്ടു വിമാനത്തില്‍ പരമാവധി പ്രവര്‍ത്തകരെ നാട്ടില്‍ എത്തിക്കാനും.

പഞ്ചായത്ത് തലത്തില്‍ കണ്‍വന്‍ഷനുകള്‍ സംഘടിപിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്ററ് ചെമ്മുക്കന്‍ യാഹുമോന്‍ ആദ്യക്ഷത വഹിച്ച പരിപാടിയില്‍ ദുബായ് കെ.എം.സി.സി സംസ്ഥാന ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി മുഖ്യപ്രഭാഷണം നടത്തി.

mlpdistkmcc18004

മണ്ഡലങ്ങളിലെ രാഷ്ട്രീയ സമവാക്യങ്ങളും ജയപരാജയ സാധ്യതകളും അവതരിപ്പിച്ചു കൊണ്ട് വിവധ മണ്ഡലങ്ങളിലെ പ്രതിനിധികളായി ഇബ്രാഹിം കുട്ടി തിരൂര്‍, ഹമീദ് ചെറുവല്ലൂര്‍, ഷബീര്‍ അലി മലപ്പുറം, സബാഹ് മങ്കട, ജലീല്‍ ടി.കെ തവന്നൂര്‍, സലിം ബാബു താനൂര്‍, സൈതലവി തിരൂരങ്ങാടി, മുജീബ് കോട്ടക്കല്‍, ഷംസുദ്ദീന്‍ വള്ളിക്കുന്ന്, അമീന്‍ കരുവാരകുണ്ട്, നൗഫല്‍ വേങ്ങര, ശിഹാബ് ഏറനാട്, സകീര്‍ പെരിന്തല്‍മണ്ണ, അഷ്‌റഫ് കൊണ്ടോട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 'യെമന്‍ വി കെയര്‍' പദ്ധതിയിലേക്ക് വിവിധ മണ്ഡലങ്ങള്‍ പിരിച്ചെടുത്ത തുക ചടങ്ങില്‍ വെച്ച് സംസ്ഥാന കമ്മിറ്റിക്ക് മണ്ഡലം ഭാരവാഹികള്‍ കൈമാറി.ദുബായ് കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡന്റ് മുസ്തഫ തിരൂര്‍, ഭാരവാഹികളായ ആവയില്‍ ഉമ്മര്‍, ആര്‍.ശുക്കൂര്‍, ഉസ്മാന്‍ തലശ്ശേരി, ജില്ലാ ഭാരവാഹികളായ മുസ്തഫ വേങ്ങര, ഇ.ആര്‍ അലി മാസ്റ്റര്‍, അബൂബക്കര്‍ ബി.പി അങ്ങാടി, സിദീക് കാലൊടി, ജമാല്‍ മഞ്ചേരി, കുഞ്ഞുമോന്‍ എരമംഗലം,ഹംസു കാവണ്ണയില്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ആക്റ്റിംഗ് ജന:സെക്രട്ടറി നിഹ്മത്തുള്ള മങ്കട സ്വാഗതവും, സെക്രട്ടറി ജലീല്‍ കൊണ്ടോട്ടി നന്ദിയും പറഞ്ഞു. ജാഫര്‍ വണ്ടൂര്‍ ഖിറാഅത്ത് നടത്തി.

English summary
Malappuram Ditrct KMCC talking about Panchayat election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X