മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ച നിലയില്‍; പുറത്തറിഞ്ഞത് ദുര്‍ഗന്ധം പരന്നപ്പോള്‍...
ജിദ്ദ: മലപ്പുറം സ്വദേശിയെ ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മങ്കാട് സ്വദേശി ഹംസ(56)നെ ആണ് താമസ സ്ഥലത്ത് മരിച്ചതായി കണ്ടെത്തിയത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം പരന്നപ്പോള്‍ സമീപത്ത് താമസിക്കുന്നവര്‍ പരിശോധിച്ചപ്പോഴാണ് ഹംസ മരിച്ചതായി പുറം ലോകം അറിയുന്നത്.
മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ട്. ജിദ്ദയിലെ ശാരെ ഫലസ്തീന്‍ സബ്ഈന്‍ റോഡിനടുത്തായിരുന്നു താമസം. ജരീന്‍ ബുക്ക് സ്റ്റാളിന് എതിര്‍വശത്തുള്ള പാത്രക്കടയിലായിരുന്നു ഹംസ ജോലി ചെയ്തിരുന്നത്.

കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ഇയാള്‍ ജിദ്ദയില്‍ ജോലി ചെയ്തുവരികയാണ്. മൃതദേഹം ജിദ്ദ മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഹഫ്‌സത്താണ് ഭാര്യ. ബാനി ബിന്‍ത് ഹംസ, ഹാദി, ഹാഷിം, ഹുദ, ഹവാസ് എന്നിവര്‍ മക്കളാണ്.
Read Also: ബാര്‍കോഴ കേസ് വിജിലന്‍സ് ഡയറക്ടര്‍ അട്ടിമറിച്ചു? ശങ്കര്‍ റെഡ്ഡിക്കും ആര്‍ സുകേശനുമെതിരെ അന്വേഷണം...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications