ദുബായില്‍ നിസ്‌കരിക്കാന്‍ പോയ മലപ്പുറം സ്വദേശിയെ കാണാതായി ...
ദുബായ്: നിസ്‌കാരത്തിനായി പള്ളിയിലേക്ക് പോയ മലപ്പുറം സ്വദേശിയെ ദുബൈയില്‍ വച്ച് കാണാതായി. മലപ്പുറം എടപ്പാള്‍ വട്ടക്കുളം സ്വദേശി സാദിഖ് കിരിമ്പിലി(47)യെ ആണ് കാണാതായത്. കഴിഞ്ഞ 22ന് പുലര്‍ച്ചെ താമസ സ്ഥലത്ത് നിന്ന് നിസ്‌കാരത്തിന് പള്ളിയില്‍ പോകാനിയ ഇറങ്ങിപ്പോയ ഇയാളെ കാണാതാവുകയായിരുന്നു.
രണ്ട് ദിവസമായിട്ടും തിരികെ താമസസ്ഥലത്തെത്താതിരുന്നതോടെ ബന്ധുക്കള്‍ നായിഫ് പോലീസില്‍ പരാതി നല്‍കി. 22ന് പുലര്‍ച്ചെ 4.40നാണ് സാദിഖ് താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങിയത്. സാദിഖ് പുറത്തേക്ക് പോകുന്നതിന്റൈ ദൃശ്യങ്ങള്‍ താമസസ്ഥലത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സാദിഖ് ദുബൈയില്‍ ജോലി ചെയ്തുവരികയാണ്. ഇദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് ഷംസുദ്ദീന്‍ നടത്തുന്ന എസി സ്‌പെയര്‍പാര്‍ട്‌സ് കടയിലായിരുന്നു ജോലി. നാട്ടുകാരായ ആറ് സഹപ്രവര്‍ത്തകരോടൊപ്പം ദെയ്‌റയിലെ പഴയ മക്തും ആശുപത്രിക്കടുത്തായിരുന്നു താമസം.
Read Also: പട്ടിയാണോ നമ്മുടെ കുട്ടിയാണോ വലുത്... കണ്ണീരോടെ നടന്‍ ജയസൂര്യ ചോദിച്ചു, സംഭവം വൈറലായി!
സാദിഖിനായി വിവധ ആശുപത്രികളിലും പള്ളികളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ട് കിട്ടാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടിണ്ട്. ഉദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവപം ലഭിക്കുന്നവര്‍ 0559660744, 0504640244 എന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications