കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. സൗദിയിലെ ഖുന്‍ഫുദയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് രണ്ട് മലയാളികള്‍ മരിച്ചത്.

പെരിന്തല്‍മണ്ണ തേക്കിന്‍കോട് സ്വദേശി കിളിയമണ്ണില്‍ സുബൈര്‍ മൗലവി, ചാലിയം കടലുണ്ടി സ്വദേശി എന്‍ മുഹമ്മദ് അഫ്‌സല്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.

Accident

ഖുന്‍ഫുദയില്‍ അല്‍ ഹാസ്മി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഇരുവരും. ജിദ്ദ-ജിസാന്‍ റോഡില്‍ ഖുന്‍ഫുദയില്‍ നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ അകലെ ഒരു സ്വദേശിയുടെ വാഹനവുമായി ഇവര്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിയ്ക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട സ്വദേശിയും മരിച്ചു. മൃതദേഹങ്ങള്‍ ഖുന്‍ഫുദ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.

English summary
Malappuram natives died in car accident at Jeddah in Saudi Arabia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X