കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യന്‍ അന്താരാഷ്ട്ര പുരസ്‌കാരം ഡോ സിദ്ദീഖ് അഹമ്മദ് ഏറ്റുവാങ്ങി

Google Oneindia Malayalam News

ദുബായ്: മലേഷ്യയിലെ അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ദേശീയോദ്ഗ്രഥനത്തിനും സൗഹ്യദത്തിനുമായുള്ള മലേഷ്യന്‍ പ്രാധാനമന്ത്രിയുടെ കാര്യാലയം മഅ്ദിന്‍ അക്കാദമി കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര ഹ്യുമാനിറ്റേരിയന്‍ അവാര്‍ഡ് പ്രമുഖ വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിദ്ദീഖ് അഹമ്മദ് ഏറ്റുവാങ്ങി. ക്വലാലംപൂര്‍ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച പ്രൗഡമായ ചടങ്ങില്‍ യൂണിവേഴ്‌സിറ്റി ചാന്‍സലറും ഹാര്‍മണി കോണ്‍ഫറന്‍സ് പാട്രേണുമായ ഡോ സലീഹ ഖമറുദ്ദീനാണ് പുരസ്‌കാരം കൈമാറിയത്.

സാമൂഹിക സേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കായുള്ള അഞ്ചാമത് അവാര്‍ഡാണ് ഡോ.സിദ്ദീഖ് ഏറ്റുവാങ്ങിയത്. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ദേശീയോദ്ഗ്രഥന കാര്യാലയ ഡയറക്ടര്‍ ജനറല്‍ ഗണഡേഷന്‍ എ.ലച്ചുമനന്‍, മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, മുന്‍ കാലിക്കറ്റ് യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും മഅ്ദിന്‍ അക്കാദമി ഡയറക്ടറുമായ ഡോ.കെകെഎന്‍ കുറുപ്പ്, ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ സമിതിയുടെ മലേഷ്യ, സിംഗപ്പൂര്‍,ബ്രൂണെയ് പ്രതിനിധി മിഷെല്‍ മഗ്‌ഡൊണോ, യുഎന്‍ മനുഷ്യാവകാശ പദ്ധതി പ്രതിനിധി അല്‍വ ബറൂണ്‍, മുന്‍ മലേഷ്യന്‍ മന്ത്രിയും ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പ്രസിഡന്റുമായ ദാത്തുസെരി ഉത്തമ റഈസ് യത്തീം തുടങ്ങിയവരും അവാര്‍ഡ്ദാന ചടങ്ങില്‍ സംബന്ധിച്ചു.

humanitarianawardtodr-siddeekahmed

അന്താരാഷ്ട്ര ഐക്യത്തിനും സഹിഷ്ണതയ്ക്കുമുള്ള സെമിനാര്‍ വേദിയില്‍ പുരസ്‌കാരം വാങ്ങുകയെന്നത് അഭിമാനകരമാണെന്നും മലേഷ്യന്‍ ജനതയുടെ മതപരമായ ഐക്യവും സൗഹാര്‍ദ്ദവും ലോകത്തിനാകെ മാത്രകയാണെന്നും മതത്തിന്റെ പേരില്‍ കലഹങ്ങള്‍ വര്‍ദ്ദിക്കുന്ന പുതിയ കാലഘട്ടത്തില്‍ ഇതിന് ഏറെ പ്രസക്തിയുണ്ടെന്നും മറുപടി പ്രസംഗത്തില്‍ ഡോ.സിദ്ദീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു.

English summary
Malasian Humanitarian award to Dr. Siddhique Ahammed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X