മിഥുന്‍ രമേശിനും നൈല ഉഷയ്ക്കും യുഎഇ ഗോൾഡൻ വിസ: നൈലയിലൂടെ മലയാള നടിക്ക് ആദ്യമായി ഗോള്‍ഡന്‍ വിസ
കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്ക് യുഎഇ സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കും താരചക്രവർത്തി മോഹൻ ലാലിനും കഴിഞ്ഞ ആഴ്ചയായിരുന്നു യുഎഇ സർക്കാർ സമ്മാനിച്ചത്. ഇതിന് പിന്നാലെ മൂന്ന് ദിവസം മുമ്പ് ടൊവിനോ തോമസിനും യുഎഇ സർക്കാർ ഗോൾഡൻ വിസ സമ്മാനിച്ചത്. മറ്റ് ചില യുവ താരങ്ങള്‍ക്കും നടിമാര്‍ക്കും വൈകാതെ ഗോള്‍ഡന്‍ വിസ ലഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കുറച്ച് ദിവസങ്ങൾക്കിടെ പുറത്തുവന്നിരുന്നു.

യുഎഇയിൽ സ്ഥിരതാമസമാക്കിയ മലയാളി താരങ്ങളായ മിഥുൻ രമേശ്, നൈല ഉഷ എന്നിവർക്കാണ് യുഎഇ ഏറ്റവുമൊടുവിൽ ഗോൾഡൻ വിസ സമ്മാനിച്ചിട്ടുള്ളത്. തങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ സമ്മാനിച്ച വിവരം സോഷ്യൽ മീഡിയയിലുടേയാണ് ഇരുവരും വെളിപ്പെടുത്തിയിരിക്കുന്നത്.

അങ്ങനെ ഞാനുമൊരു ഗോൾഡൻ വിസക്കാരനായി എന്ന വാക്കുകളോടെയാണ് നടനും അവതാരകനുമായ മിഥുൻ രമേശ് തനിക്ക് ഗോൾഡൻ വിസ കൈമാറുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എആർഎൻന്റെ ഭാഗമായി നീണ്ട പതിനേഴ് വർഷങ്ങളായി ഈ സുന്ദരമായ രാജ്യത്ത് താനുണ്ട്. ഇന്നും അവിടെ തന്നെ തുടരുകയുമാണെന്നും മിഥുൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

വളരെ വിനയത്തോടെയാണ് ഈ അംഗീകാരം എന്നോട് ചേർത്തുവെക്കപ്പെടുന്നത്. കുറച്ച് പേരുടെ പേരുകൾ മാത്രം പറയുന്നത് നീതിയുക്തമാകില്ലെന്നുറപ്പാണ്. പക്ഷേ എങ്കിലും മഹ്മൂദ് അൽ റഷീദിന് എന്റെ ഹൃദയത്തിൽ നിന്നും വലിയൊരു നന്ദിയും കടപ്പാടും അറിയിക്കുകയാണെന്നും ഫോട്ടോയ്ക്കൊപ്പം മിഥുൻ കുറിച്ചുകൊണ്ടാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചിട്ടുള്ളത്.
സാരിയില്‍ കിടിലന്‍ ലുക്കില്‍ രമ്യ നമ്പീശന്‍; ഫോട്ടോസ് വേറെ ലെവലെന്ന് ആരാധകര്‍

ഈ സുന്ദരമായ രാജ്യത്തിന്റെ ഭാഗത്ത് നിന്നും ഗോൾഡൻ വിസ സ്വീകരിക്കാൻ കഴിഞ്ഞതിൽ തീർത്തും അഭിമാനിക്കുന്നു. എആർഎൻ ഹിറ്റ് 96.7 എഫ്എമ്മിന് നന്ദി. യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എആർഎന്നിന്റെ ഭാഗമാണ് മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ നൈല ഉഷയും. നൈലയും സന്തോഷം പങ്കുവെച്ചത് ഫേസ്ബുക്കിലൂടെയാണ്.

കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനായി ദുബൈയിലെത്തിയ ടൊവിനോ ആഗസ്റ്റ് 30 ന് തന്നെ ഗോൾഡൻ വിസ ദുബായ് താമസ കുടിയേറ്റവകുപ്പ് അധികൃതരിൽനിന്ന് വിസ ഏറ്റുവാങ്ങി അധികൃതരിൽ നിന്ന് സ്വീകരിച്ചിരുന്നു. മലയാളത്തിൽ നിന്നുള്ള മൂന്ന് പ്രമുഖ താരങ്ങൾക്ക് ഗോൾഡൻ വിസ നൽകിയതോടെ കൂടുതൽ യുവ താരങ്ങൾക്ക് നടിമാര്‍ക്കും വൈകാതെ ഗോള്‍ഡന്‍ വീസ ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കലാപ്രതിഭകള്‍ക്ക് ഓഗസ്റ്റ് 30 മുതല്‍ ഗോള്‍ഡന്‍ വീസ അനുവദിക്കുമെന്ന് ദുബൈ കള്‍ച്ചര്‍ ആന്റ് സ്‍പോര്‍ട്സ് അതോറിറ്റിയാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് മലയാളികളായ അഞ്ച് പേർക്ക് ഗോൾഡൻ വിസ സമ്മാനിച്ചിട്ടുള്ളത്.

കലാ സാംസ്കാരിക രംഗങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. ഇവരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്. മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ആദ്യമായി യുഎഇ ഗോള്‍ഡന്‍ വിസ ലഭിക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത. അതേ സമയം നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത്, സാനിയ മിർസ എന്നിവര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ അനുവദിക്കുകയും ചെയ്തിരുന്നു.

പത്ത് വർഷത്തെ കാലാവധിയുള്ള ഗോൾഡൻ വിസയുള്ളവർക്ക് ഏത് സമയത്തും യുഎഇയിലേക്ക് വരാനും അതുപോലെ തിരിച്ചുപോകാനും സാധിക്കുമെന്നതാണ് പ്രധാന പ്രത്യേക. യാത്രാല വിലക്കുകളോ മറ്റ് നിയന്ത്രണങ്ങളോ ഗോൾഡൻ വിസയുടമകളെ ബാധിക്കില്ല എന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. ഗോൾഡൻ വിസ ആവശ്യമുള്ളവർ ഓൺലൈൻ മുഖേന പ്രത്യേക അപേക്ഷ സമർപ്പിക്കണമെന്നാണ് നിർദേശം. പാസ്പോർട്ടിന്റെ പകർപ്പ്, എമിറേറ്റ്സ് ഐഡി, ഫോൺ നമ്പർ, അഡ്രസ്, ജോലി ചെയ്യുന്ന സ്ഥലം, പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മേഖല, സമൂഹത്തിന് നൽകിയിട്ടുള്ള സംഭാവനങ്ങൾ എന്തെല്ലാമാണ് എന്നിങ്ങനെയുള്ള വിവരങ്ങ ഇമെയിൽ മുഖേന സാംസ്കാരിക അതോറിറ്റിക്ക് അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി നിജോ സോമന് കഴിഞ്ഞ ദിവസം യുഎഇ ഗോള്‍ഡന്‍ വിസ സമ്മാനിച്ചിരുന്നു. ഇദ്ദേഹം യുഎഇയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ജോലി ചെയ്തുവരുന്ന നിജോ ഇന്ന് മൂന്ന് കമ്പനികളുടെ മേധാവിയാണ്. ഗ്യാസ് സിലിണ്ടര്‍ വിതരണം, ഫിറ്റ്‌നസ് സ്ഥാപനങ്ങള്‍ എന്നീ മേഖലയിലാണ് നിജോ പ്രവർത്തിരുന്നത്. തന്റെ കഠിന പ്രയത്‌നം കൊണ്ട മാത്രമാണ് നിജോ ഈ നേട്ടം കൈവരിച്ചത്.

രാജ്യത്ത് പ്രവർത്തിക്കുന്നതിൽ മികച്ച ഗ്യാസ് സിലിണ്ടര്‍ വിതരണ കമ്പനിയാണ് നിജോയുടേത്. ഇതാണ് അദ്ദേഹത്തെ ഗോള്‍ഡന്‍ വിസ നേടാൻ അർഹനാക്കിയിട്ടുള്ളത്. തന്റെ കമ്പനിയിലെ ജോലിക്കാര്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെയെല്ലാം പിന്തുണ കൊണ്ടാണ് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതെന്നും നിജോ സോമന്‍ പറഞ്ഞു. കുടുംബത്തിനൊപ്പമെത്തിയാണ് നിജോ ഗോൾഡൻ വിസ സ്വീകരിച്ചത്.

അബുദാബി ഇക്കണോമിക് ഡെവലപ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് മലയാളത്തിന്റെ പ്രിയനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഗോൾഡൻ വിസ പതിച്ച പാസ്‍പോര്‍ട്ട് ഏറ്റുവാങ്ങിയത്. പ്രവാസി വ്യവസായി എം.എ യൂസഫലിക്കൊപ്പമാണ് റോള്‍സ്റോയ്സ് കാറില്‍ ഇരുവരും ഗോള്‍ഡന്‍ വീസ സ്വീകരിക്കാനെത്തിയതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. അബുദാബി ഇക്കണോമിക് ഡെവലപ്‍മെന്റ് വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷെറാഫ അല്‍ ഹമ്മാദിയാണ് ഗോള്‍ഡന്‍ വിസ പതിച്ച ഇരു താരങ്ങൾക്കും കൈമാറിയത്.

യുഎഇ ഗോൾഡൻ വിസ സമ്മാനിച്ചത് മലയാള സിനിമയ്‍ക്ക് തന്നെ ലഭിച്ച അംഗീകാരമായാണ് ഇതിനെ കാണുന്നതെന്നായിരുന്നു വിസ സ്വീകരിച്ച ശേഷമുള്ള മോഹന്‍ലാലിന്റെ പ്രതികരണം. അതേ സമയം തന്നെ സിനിമാ നിര്‍മാണത്തിന് പിന്തുണ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. യുഎഇ സര്‍ക്കാറിന്റെ ആദരവ്, സന്തോഷപൂര്‍വം സ്വീകരിക്കുന്നുവെന്ന് പറഞ്ഞ മമ്മൂട്ടി, മലയാളികള്‍ തങ്ങള്‍ക്ക് നല്‍കിയ അംഗീകാരമാണിതെന്നും കൂട്ടിച്ചേര്‍ത്തു. അതേ സമയം തങ്ങൾക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനായി മുൻനിരയിൽ നിന്ന് പ്രവർത്തിച്ച എം.എ യൂസഫലിക്ക് ഇരുവരും നന്ദി പറയുകയും ചെയ്തിരുന്നു.

ആഗസ്റ്റ് 20ന് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ദുബായിലെത്തിയ ഇരുവരും എം.എ.യൂസഫലിയുടെ സഹോദരന്‍ എം.എ അഷ്‍റഫലിയുടെ മകന്റെ വിവാഹ ചടങ്ങിലും ഇരുവരും പങ്കെടുത്ത ശേഷമാണ് കേരളത്തിലേക്ക് മടങ്ങിയത്.












Click it and Unblock the Notifications