ദുബായില്‍ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ ഇനി മലയാളത്തിലെഴുതാം
ദുബായ്: മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകള്‍ കൂടി ഡ്രൈവിങ് ടെസ്റ്റിനു വേണ്ടിയുള്ള പരീക്ഷയില്‍ ഉള്‍പ്പെടുത്താന്‍ ആര്‍.ടി.എ തീരുമാനിച്ചു. നിലവില്‍ അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളാണ് ഡ്രൈവിങ് ലൈസന്‍സിനു മുന്നോടിയായുള്ള കമ്പ്യുട്ടര്‍ പരീക്ഷയിലും, ഇതുമായി ബന്ധപ്പെട്ട ക്ലാസുകളിലും ഓപ്ഷനായുള്ളത്.
സെപ്റ്റംബര്‍ മുതല്‍ പുതിയ ഭാഷകള്‍ ഉള്‍പ്പെടുത്താനാണ് അധിക്രതര്‍ തയ്യാറെടുക്കുന്നത്. മലയാളത്തിനു പുറമെ ചൈനീസ്, റഷ്യന്‍, ഹിന്ദി, ബംഗാളി, തമിഴ് ഭാഷകള്‍ കൂടി പുതുതായി ഉള്‍പ്പെടുത്തുന്നുണ്ട്.

മലയാളത്തിലുള്ള ക്ലാസിനു പുറമെ പരീക്ഷാ സമയത്ത് മലയാളത്തില്‍ ചോദ്യങ്ങള്‍ ഹെഡ്‌ഫോണിലൂടെ കേള്‍ക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡ്രൈവിങ് പരിശീലനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ ഭാഷയും തിരഞ്ഞെടുക്കണം.












Click it and Unblock the Notifications