മലയാളി വയോധിക അബുദാബിയില്‍ മരിച്ച നിലയില്‍; മരുമകള്‍ പൊലീസ് കസ്റ്റഡിയില്‍
അബുദാബി: മലയാളി വയോധികയെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ റൂബി മുഹമ്മദിനെയാണ് അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് റൂബിയുടെ മകന്റെ ഭാര്യ ഷജനയെ അബുദാബി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അബുദാബി ഗയാത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.

വഴക്കിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനിടെ ഭര്‍തൃമാതാവിനെ ഷജന പിടിച്ചുതള്ളുകയും ഭീത്തിയില്‍ തലയിടിച്ച് വീണ് ഉടന്‍ തന്നെ മരണം സംഭവിക്കുകയായിരുന്നെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത് . ഫെബ്രുവരി 115ന് ഭാര്യയെയും മാതാവിനെയും സന്ദര്‍ശക വിസയില്‍ അബുദാബിയിലേക്ക് കൊണ്ടുവരികയായിരുന്നു. കോട്ടയം പൊന്‍കുന്നം സ്വദേശിനിയാണ് ഷജന.
ഗയാത്തി അല്‍ അന്‍സാരി എക്സ്ചേഞ്ച് ജീവനക്കാരനാണ് സഞ്ജു. ഓണ്‍ലൈനിലൂടെയാണ് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്. ഇവിടെ എത്തിയതിന് ശേഷമാണ് ഭാര്യയെ ആദ്യമായി സഞ്ജു കാണുന്നത്. രണ്ട് ദിവസമായി ഉമ്മയുമായി അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നെന്ന് സഞ്ജു പറയുന്നു.
തിങ്കളാഴ്ച രാത്രിയോടെ പ്രശ്‌നം രൂക്ഷമാകുകയും ആക്രമത്തിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു. ഷജനയെ തിങ്കളാഴ്ച രാത്രി തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. റൂബിയുടെ മൃതദേഹം ബദാസായിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. റൂബിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു.












Click it and Unblock the Notifications