മലയാളികള്‍ ഖത്തര്‍ വഴി ദുബായിലേക്ക്; ചെലവ് ഒന്നേകാല്‍ ലക്ഷം!! ബുക്കിങ് കൂടുതല്‍ 26ന് ശേഷം
ദുബായ്: ഇന്ത്യക്കാര്‍ക്ക് മുമ്പില്‍ ഖത്തര്‍ വാതില്‍ തുറന്നതോടെ പുതിയ യാത്രയ്ക്ക് ഒരുങ്ങി മലയാളികള്‍. യുഎഇയിലേക്കുള്ള യാത്ര അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ ഖത്തര്‍ വഴി തേടുകയാണവര്‍. ഇന്ന് രാത്രി മുതല്‍ മലയാളികള്‍ ഖത്തര്‍ വഴി യുഎഇയിലേക്ക് പോകുകയാണ്. ഖത്തറില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. എങ്കിലും യുഎഇയിലെത്താന്‍ മുന്നിലുള്ള എളുപ്പവഴി ഇതാണ്.
ഈ മാസം 26ന് ശേഷമാണ് കൂടുതല്‍ മലയാളികള്‍ ഖത്തര്‍ വഴിയുള്ള യുഎഇ യാത്രയ്ക്ക് ബുക്ക് ചെയ്തിരിക്കുന്നത്. ഈ വഴി അടയരുതേ എന്നാണ് പ്രവാസികളുടെ പ്രാര്‍ഥന. അതിനിടെ ഈ മാസം അവസാനത്തോടെ യുഎഇയിലേക്കുള്ള വിമാന യാത്ര സാധ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. വിശദവിവരങ്ങള്‍ ഇങ്ങനെ...
അമേരിക്കൻ യാത്ര വിശേഷങ്ങളുമായി മീര നന്ദൻ; വൈറലായി ചിത്രങ്ങൾ

മൂന്ന് വര്‍ഷത്തിന് ശേഷം ഖത്തറിനെതിരായ ഉപരോധം യുഎഇ എടുത്തുകളഞ്ഞത് ഈയടുത്താണ്. ഖത്തറില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് ഇപ്പോള്‍ സാധ്യമാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഖത്തര്‍ കഴിഞ്ഞ ദിവസം വാതില്‍ തുറന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുഎഇയിലേക്കുള്ള പ്രവാസികള്‍ ഖത്തറിലെ വഴി ആശ്രയിക്കാന്‍ തുടങ്ങി.

ഇന്ന് രാത്രി കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 13 പേര്‍ ദോഹയിലേക്ക് എത്തും. ഖത്തറിലെ ഇഹ്തിറാസ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ഇവര്‍ രജിസ്റ്റര്‍ ചെയ്തു. ഖത്തറിലേക്ക് വരുന്നവര്‍ ഈ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഖത്തറിലെത്തിയാല്‍ 10 ദിവസമാണ് ക്വാറന്റൈനില്‍ കഴിയേണ്ടത്. കൊവിഡിന്റെ രണ്ടു വാക്‌സിനും എടുത്തവര്‍ക്ക് മാത്രമാണ് ഖത്തര്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. രണ്ട് വാസ്‌കിനും എടുത്ത മലയാളി പ്രവാസികള്‍ കുറവാണ്. അതുകൊണ്ടുതന്നെ രണ്ടാം വാക്‌സിന്‍ സ്വീകരിക്കാനുള്ള ധൃതിയിലാണ് പ്രവാസികള്‍.

രണ്ടു വാക്‌സിന്‍ എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് ഖത്തറിലേക്കുള്ള പ്രവേശനം അനുവദിക്കുന്നത്. ഇങ്ങനെ എത്തുന്നവര്‍ ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും. ഇതിനുള്ള ചെലവ് സ്വന്തമായി എടുക്കണം. യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ഹോട്ടല്‍ ബുക്ക് ചെയ്യണം. ട്രാവല്‍ ഏജന്‍സികള്‍ ഇതിന് സൗകര്യമൊരുക്കുന്നുണ്ട്.

എത്തിയാല്‍ ഉടന്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്ന പദ്ധതി ഖത്തര്‍ പുനസ്ഥാപിച്ചിട്ടുണ്ട്. ഇതും പ്രവാസികള്‍ക്ക് നേട്ടമാണ്. റിട്ടേണ്‍ ടിക്കറ്റും ബുക്ക് ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ യുഎഇ വിസയും ടിക്കറ്റുമുള്ളവര്‍ക്ക് യാത്ര അനുമതി ലഭിക്കുന്നുണ്ട്. ഹോട്ടല്‍ ക്വാറന്റൈന്‍, ടിക്കറ്റ്, ഭക്ഷണം എന്നിവയുള്‍പ്പെടെ ഒന്നേകാല്‍ ലക്ഷം രൂപ വരെ ഈ യാത്രയ്ക്ക് ചെലവ് വരുന്നുണ്ട്.

അതേസമയം, യുഎഇയിലേക്കുള്ള പ്രവാസികളുടെ യാത്ര അനിശ്ചിതമായി വൈകുകയാണ്. ജൂലൈ 31 വരെ ഇന്ത്യ-യുഎഇ യാത്രയുണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് കമ്പനി അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കുള്ള വിലക്കും നീട്ടിയിട്ടുണ്ട്. ജൂലൈ 21ന് വിലക്ക് അവസാനിക്കുമെന്നാണ് ഇതുവരെ പ്രവാസികള്‍ കരുതിയിരുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്ര പുനസ്ഥാപിക്കാന്‍ ഇന്ത്യ ശ്രമം നടത്തിവരികയാണ്. ഇന്ത്യന്‍ സ്ഥാനപതികള്‍ ഗള്‍ഫിലെ ഭരണകര്‍ത്താക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട് എന്നാണ് വിവരം. ഇന്ത്യയില്‍ കൊവിഡ് രോഗം കുറയുന്നതും ആശാവഹമാണ്. കഴിഞ്ഞ ഏപ്രില്‍ 24നാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് ഘട്ടങ്ങളായി നീട്ടുകയായിരുന്നു.
ഗ്ലാമറസായി നിവിൻ പോളി നായിക; അനു ഇമ്മാന്വുവലിന്റെ ഫോട്ടോഷൂട്ട്












Click it and Unblock the Notifications