'കൈവിട്ട് പോയ' വീഡിയോ... മലപ്പുറം സ്വദേശി സൗദിയില്‍ അഴിക്കുള്ളില്‍, തെളിവുകള്‍ എതിര്...
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ അശ്ലീല വീഡിയോ ഫേസ്ബുക്കില്‍ ഇട്ടതിനാണ് കേസ്
റിയാദ്: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ അശ്ലീല വീഡിയോ കാരണം മലപ്പുറം സ്വദേശിയായ യുവാവ് കഴിഞ്ഞ ഒരു മാസമായി സൗദി അറേബ്യയില്‍ തടവിലാണ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇയാളുടെ ജീവിതം തന്നെ വഴിയാധാരമാക്കിയത്.

ജയിലിലുള്ളത്
മലപ്പുറം കരുവാക്കുണ്ട് സ്വദേശിയാണ് റിയാദ് മലസ് ജയിലിലുള്ളത്. ഒരു മാസത്തോളമായി ഇയാള്‍ ജയിലില്‍ തന്നെയാണ്.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു
സ്വന്തം ഫേസ്ബുക്ക് ഐഡിയില്‍ നിന്നു പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തുവെന്നതാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം.

മനപ്പൂര്‍വ്വമല്ല
വീഡിയോ വന്നത് സ്വന്തം ഐഡിയില്‍ നിന്നാണെങ്കിലും മനപ്പൂര്‍വ്വമല്ല താന്‍ ഇങ്ങനൊരു വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് ഇയാളുടെ വിശദീകരണം.

തെളിവുകളുണ്ട്
സ്വന്തം മൊബൈല്‍ ഫോണിലെ ഫേസ്ബുക്കില്‍ നിന്നാണ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതാണ് ഇയാള്‍ക്കു വിനയായത്.

പരാതി നല്‍കിയത്
പൊതുജന പരാതി പ്രകാരമാണ് മലപ്പുറം സ്വദേശിക്കെതിരേ കേസെടുത്തിരിക്കുന്നത്. ഈ കേസ് അധികം വൈകാതെ തന്നെ കോടയില്‍ വിചാരണയ്‌ക്കെത്തുമെന്നാണ് വിവരം ലഭിച്ചതെന്ന് മലപ്പുറം കെംഎംസിസി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ സിദ്ദീഖ് തുവ്വൂര്‍ വ്യക്തമാക്കി.

പോലീസ് അറസ്റ്റ് ചെയ്തത്
അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച ഫേസ്ബുക്ക് ഐഡി, ഇന്റര്‍നെറ്റ് കണക്ഷന്‍, മൊബൈല്‍ ഫോണ്‍ എന്നീ തെളിവുകള്‍ ലഭിച്ചതോടെയാണ് യുവാവിനെ പോലീസ് അകത്താക്കിയത്.

എത്തിയത് സ്‌പോണ്‍സര്‍ക്കൊപ്പം
പോലീസ് സ്‌റ്റേഷനില്‍ ഉടന്‍ ഹാജരാവണമെന്ന് മലപ്പുറം സ്വദേശിയുടെ ഏജന്റിനു നിര്‍ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്നു സ്‌പോണ്‍സര്‍ക്കൊപ്പമാണ് ഇയാള്‍ സ്റ്റേഷനിലെത്തിയത്












Click it and Unblock the Notifications