ഇഞ്ചക്ഷന്‍ മാറി കുത്തി മലയാളി നഴ്‌സ് ഷാര്‍ജയില്‍ മരിച്ചു
ഷാര്‍ജ: ഇഞ്ചക്ഷന്‍ മാറി കുത്തി മലയാളി നഴ്‌സ് മരിച്ചു. ആലപ്പുഴ സ്വദേശിനിയായ ബ്ലസ്സി ടോം ആണ് ഇഞ്ചക്ഷനില്‍ ഉപയോഗിച്ച മരുന്ന് മാറിപോയതിനെ തുടര്‍ന്ന് മരിച്ചത്.
റോളയിലെ പ്രൈവറ്റ് ക്ലിനിക്കില്‍ നിന്നും ആസ്മയ്ക്ക് ഇഞ്ചക്ഷന്‍ എടുത്ത ബ്ലസ്സിക്ക് നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഷാര്‍ജയിലെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്‍ഡിയക് അറസ്റ്റ് കാരണം മരണം സംഭവിക്കുകയായിരുന്നു.

ഷാര്‍ജയിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നഴ്‌സ് ആണ് ബ്ലസ്സി. ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്ത് ഷാര്‍ജയിലാണ് താമസം. സ്ഥിരമായി ആസ്മയ്ക്ക് കഴിച്ചു കൊണ്ടിരുന്ന മരുന്ന് തീര്‍ന്നതാണ് ക്ലിനിക്കില്‍ പോകാന്‍ കാരണമെന്ന് ഭര്‍ത്താവ് ജോസഫ് അബ്രഹാം പറഞ്ഞു.
ക്ലിനിക്ക് അധികൃതരുടെ അനാസ്ഥയാണ് ബ്ലസ്സിയുടെ മരണത്തിന് കാരണമായത്. നിയമ നടപടികള്‍ക്ക് നീങ്ങുന്ന കാര്യത്തില്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.












Click it and Unblock the Notifications