ഷാര്‍ജയില്‍ മലയാളിയുടെ വീട്ടില്‍ പട്ടാപകല്‍ മോഷണം
ഷാര്‍ജ: ഷാര്‍ജയില്‍ പട്ടാപ്പകല്‍ മലയാളിയുടെ വീട്ടില്‍ മോഷണം. കോഴിക്കോട് കുറ്റ്യാടി സ്വദേശി അഫ്സലിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. അല്‍ ഖാസിമിയ എമിഗ്രേഷനടുത്താണ് അഫ്സലിന്‍റെ വീട്. സ്കൂള്‍ വിട്ടുവരുന്ന കുട്ടിയെ വിളിയ്ക്കാന്‍ അഫ്സലിന്‍റെ ഭാര്യ പുറത്തേയ്ക്ക് പോയ സമയത്തായിരുന്നു മോഷണം.15 പവനോളം സ്വര്‍ണം മോഷണം പോയതായാണ് വിവരം
വീടിന്‍റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. രാവിലെ 11.30 ഓടെയായിരുന്നു സംഭവം. പൂട്ട് പൊളിച്ച് അകത്ത് കടന്ന കള്ളന്‍ ലോക്കറുമായി കടന്നുകളഞ്ഞു.

ലോക്കറില്‍ അഫ്സലിന്‍റെ ഭാര്യ ശക്കീല, മക്കളായ നൂഹ ഫൈസ, ഇഫ ഇഷാല്‍ എന്നിവരുടെ പാസ്പോര്‍ട്ടും പതിനഞ്ച് പവനോളം സ്വര്‍ണവും നഷ്ടമായെന്നാണ് പറയുന്നത്. പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് നടത്തിയ കവര്‍ച്ചയുടെ ഞെട്ടലിലാണ് അഫ്സലും കുടുംബവും.












Click it and Unblock the Notifications