മലയാളി സൗദിയില്‍ വെടിയേറ്റു മരിച്ചു
റിയാദ്: തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സൗദിയില്‍ വെടിയേറ്റു മരിച്ചു. ആലംകോട് മാജിദ മന്‍സിലില്‍ പരേതനായ മീരാസാഹിബിന്റെയും ആമിനാബീവിയുടെയും മകന്‍ നസീറാ(45)ണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. റെസ്റ്റൊറന്റില്‍ നിന്നും ആഹാരം കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
റിയാദില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ ലൈല അഫ്‌ലാജില്‍ നസീര്‍ ചെറിയ റെസ്റ്റൊറന്റ് നടത്തുകയാണ്. ഇവിടെനിന്നും ആഹാരം കഴിച്ച സൗദി സ്വദേശികള്‍ പണം നല്‍കാതെ പോകുന്നത് ചോദ്യം ചെയ്തത് വാക്കേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ഇതിന് പിന്നാലെ മൂന്നംഗ സംഘം തോക്കുമായി മടങ്ങിയെത്തി നസീറിനുനേരെ വെടിയുതിര്‍ത്തു.

പ്രതികള്‍ ഉടന്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്തു. പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം. മൃതദേഹം അഫ്‌ലാജില്‍ ഖബറടക്കും. ഭാര്യ: സീന. മക്കള്‍: മുഹമ്മദ് ആഷിഖ്, നെഹ്‌റാ നസീര്‍, നസരി. സഹോദരങ്ങള്‍: അസീസ്, മാജിദ, റഫീഖ്, നസീറ, ലത്തീഫ, സബൂറ, അസീന, നൗഷാദ്.












Click it and Unblock the Notifications