കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ,മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: മലയാളി വിദ്യാര്‍ഥിയെ ഷാര്‍ജയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശി സദാശിവന്‍ അമ്പലമേടിന്റെയും അംബികയുടേയും മകനായ അഭിമന്യു (16) ആണ് മരിച്ചത്. ദുബായ് ഇന്ത്യന്‍ സ്‌കൂളിലെ പല്ശ് വണ്‍ വിദ്യാര്‍ഥിയാണ് അഭിമന്യു.

ഷാര്‍ജയിലെ അല്‍ ബുഹൈറയില്‍ നിന്നാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും ഉച്ചയോടെയാണ് പ്‌ളസ് വണ്‍ വിദ്യാര്‍ഥിയായ അഭിമന്യു സ്‌കൂളിലേയ്ക് പോയത്. പരീക്ഷ എഴുതാനാണ് കുട്ടി പോയത്.പള്‌സ് വണ്‍ വിദ്യാര്‍ഥിയായ അഭിമന്യവിന്റെ സിബിഎസ് ഇ പരീക്ഷ തുടങ്ങിയിരുന്നു.

Malayali, Student, Found, Dead

എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടി പരീക്ഷയ്ക്ക് എത്തിയിട്ടില്ലെന്ന് പറഞ്ഞ് അഭിമന്യവിന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു. തുടര്‍ന്നാണ് മകനെ കാണാതായ വിവരം മാതാപിതാക്കള്‍ ഷാര്‍ജ പൊലീസിനെ അറിയിക്കുന്നത്.

പൊലീസ് കുട്ടിയുടെ ഫോണ്‍ ട്രേസ് ചെയ്യുകയും കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.പരീക്ഷ പേടിയാണോ കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ. ഫോറന്‍സിക പരിശോധയ്ക്ക് ശേഷം കുട്ടിയുടെ മൃതദേഹം കേരളത്തിലെത്തിയ്ക്കും.

English summary
A malayalee school student has been found dead in a building in Sharjah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X