ദുബായ്; തീപ്പൊള്ളലേറ്റ് മലയാളി യുവാവ് മരിച്ചു

രാവിലെ മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായതായി പൊലീസിന് വിവരം ലഭിയ്ക്കുന്നത്. ഫ്രിജ് അല്‍ മുറാറിലെ സണ്‍റൈസ് സൂപ്പര്‍മാര്‍ക്കറ്റിന് സമീപമുള്ള കെട്ടിടത്തിന്റെ നാലം നിലയില്‍ ആണ് അപകടം ഉണ്ടാകുന്നത്.
സ്ഥലത്തെത്തിയ പൊലീസ് മുറിയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പ്രധാനവാതില്‍ തുറക്കാതിരിയ്ക്കാനായി റെഫ്രിജറേറ്റര്‍ വാതിലിനോട് ചേര്‍ത്ത് വച്ചിരുന്നു. ഹാളില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തി. ഹാളില്‍ നിന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് യുവാവ് ദുബായില്‍ എത്തുന്നത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ശേഷം തിരികെയെത്തിയ ശേഷമാണ് യുവാവിന് അപകടം ഉണ്ടാകുന്നത്. ജെബേല്‍ അലിയിലെ അല്‍ ഷയ ഗ്രൂപ്പില്‍ ഫാഷന്‍ ഡിസൈനറായിരുന്നു യുവാവ്. തീപിടുത്തം എങ്ങനെയുണ്ടായി, വാതിലിനോട് ചേര്‍ന്ന് റെഫ്രിജറേറ്റര്‍ എങ്ങനെ വന്നു എന്നതിനെപ്പറ്റിയെല്ലാം പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications