മലയാളികളെ കുവൈത്തില്‍ ആക്രമിച്ചു!! കാരണം അവര്‍ അതു ഫോണില്‍ പകര്‍ത്തി!! 2 പേര്‍ പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കഴിഞ്ഞ മാസം കുവൈത്തില്‍ വച്ച് മലയാളി യുവാക്കളെ ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. അക്രമിസംഘത്തില്‍ ഇനിയും കൂടുതല്‍ പേരുണ്ടെന്നും അവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പ്രവാസിയുടെ നഗ്നവീഡിയോ എടുക്കാന്‍ ശ്രമിച്ച് കൊലപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റില്‍

പ്രവാസികളെ ഉന്നമിട്ട് വന്‍പെണ്‍വാണിഭ സംഘം..!! സീരിയല്‍ നടികളെ എത്തിച്ച് നല്‍കും..!!

മോഹന്‍ലാല്‍ മുട്ടുമടക്കിയോ; ബാഹുബലി കേരളത്തില്‍ ഏറ്റവും വേഗം 50 കോടി കടക്കുന്ന ചിത്രം !!

പിടിയിലായത്

പിടിയിലായത്

കേസില്‍ പിടിയിലായ രണ്ടു പേരും മലയാളികള്‍ തന്നെയാണ്. കോട്ടയം സ്വദേശി റോയ്, ഷൈജു എന്നിവരെയാണ് രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. കുവൈത്തിലെ അബ്ബാസിയയില്‍ വച്ചാണ് പ്രതികള്‍ വലയിലായത്.

 ആക്രമണം നടന്നത്

ആക്രമണം നടന്നത്

വിഷുദിനത്തിലാണ് കുവൈത്തില്‍ വച്ച് കോഴിക്കോട് നന്തി സ്വദേശിയായ ഫിറോസ്, പേരാമ്പ്ര സ്വദേശി റഫീഖ് എന്നിവര്‍ ആക്രമിക്കപ്പെട്ടത്. ഗുണ്ടാസംഘമാണ് ഇവരെ ആക്രമിച്ചതെന്നു പിന്നീട് വ്യക്തമായിരുന്നു.

കാരണം

കാരണം

മലയാളി ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വാക്കേറ്റം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന് ആരോപിച്ചാണ് ഫിറോസിനെ അവര്‍ ആക്രമിച്ചത്. ഇതു തടയാനെത്തിയ സുഹൃത്ത് ഫിറോസിനെയും ഇവര്‍ ആക്രമിക്കുകയായിരുന്നു.

ആശുപത്രിയില്‍

ആശുപത്രിയില്‍

ഗുണ്ടാ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ റഫീഖിനെ പോലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫിറോസിന്റെ കൈവശമുണ്ടായിരുന്ന 680 ദിനാറും അക്രമികള്‍ അന്നു തട്ടിയെടുത്തിരുന്നു.

 വഴിത്തിരിവ്

വഴിത്തിരിവ്

ഫിറോസിന്റെ സ്‌പോണ്‍സറും അഭിഭാഷകനുമായ വ്യക്തിയുടെ ഇടപെടലാണ് കേസില്‍ നിര്‍ണായകമായത്. സ്‌പോണ്‍സര്‍ നേരിട്ടെത്തിയാണ് പോലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഇയാള്‍ തന്നെ പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

രക്ഷപ്പെടാന്‍ ശ്രമിച്ചു

രക്ഷപ്പെടാന്‍ ശ്രമിച്ചു

ഉന്നത സ്വാധീനം ചെലുത്തി പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കേസ് കരുത്താര്‍ജിച്ചതോടെ ഇവര്‍ കുടുങ്ങുകയായിരുന്നു. പിടിയിലായ പ്രതി റോയ് അബ്ബാസിയയില്‍ എസി റിപ്പയറിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഷുവൈഖിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഷൈജു ജോലി ചെയ്യുന്നത്.

അക്രമം പതിവ്

അക്രമം പതിവ്

കുറച്ചു നാളുകളായി അബ്ബാസിയയില്‍ ഇന്ത്യക്കാര്‍ക്കു നേരെ സ്വദേശി യുവാക്കളുടെയും ബിദൂനികളുടെയും നേതൃത്വത്തില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയായിരുന്നു. ഇതിനിടെയാണ് മലയാളി യുവാക്കളെ മലയാളികള്‍ തന്നെ ആക്രമിച്ചത്.

English summary
Malayalees arrested in kuwait attack case. Two malayalees attacked on vishu day
Please Wait while comments are loading...