ഷോക്കിങ് : ട്രാവല്‍ ഏജന്‍സികളുടെ ചതി!! സൗദിയില്‍ മലയാളികള്‍ നേരിട്ടത്...പരാതി പറഞ്ഞപ്പോള്‍!!!
വലിയ വാഗ്ദാനങ്ങളാണ് ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്നത്
തൃശൂര്‍: വിസ തട്ടിപ്പിനെ തുടര്‍ന്ന് മലയാളി യുവാക്കള്‍ക്ക് സൗദി അറേബ്യയില്‍
ക്രൂരപീഡനം. രണ്ടു പേര്‍ സൗദിയില്‍ വിസ തട്ടിപ്പിന് ഇരയായി കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരില്‍ ഒരാള്‍ തടങ്കലിലാണെന്നും സംശയിക്കുന്നുണ്ട്. സൗദിയില്‍ ജോലിക്കായി പോയ എറണാകുളം സ്വദേശി ഷാനവാസിനെയും കോഴിക്കോട് സ്വദേശി ലിജീഷിനെയും കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഡാലയില്‍ ജോലി ചെയ്യുന്നവര്‍
സൗദിയിലെ അറബ് കമ്പനിയായ ഡാലയില്‍ ജോലി ചെയ്യുന്നവരാണ് കാണാതായ രണ്ടു പേരും. കമ്പനിയിലെ പീഡനത്തെക്കുറിച്ച് പരാതി നല്‍കാന്‍ പോയപ്പോഴാണ് തടങ്കലിലാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

പരാതി നല്‍കി
ഷാനവാസിനെയും ലിജീഷിനെയും കൂടാതെ വേറെയും ചിലര്‍ ഇവിടെ തടങ്കലിലുള്ളതായി സംശയിക്കുന്നുണ്ട്. കൈത്താങ്ങ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് ലിജീഷും ഷാനവാസും വിവരങ്ങള്‍ അറിയിച്ചിരുന്നത്. മുഖ്യമന്ത്രി, ഡിജിപി, സുരേഷ് ഗോപി എംപി, നോര്‍ക്ക, ജനപ്രതിനിധികള്‍, കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവര്‍ക്ക് പീഡനത്തെക്കുറിച്ച് സംയുക്തമായി പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് രണ്ടു പേരെയും കാണാതായത്.

വേറെയും യുവാക്കള്‍
തിരുവനന്തപുരത്തും എറണാകുളത്തുമുള്ള ചില ട്രാവല്‍ ഏജന്‍സികള്‍ മുഖേന സൗദിയില്‍ എത്തിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ അവിടെ കുടുങ്ങിയിരുന്നു. തിരുവനന്തപുരം സ്വദേശി സുധീഷ്, പാലക്കാട് സ്വദേശി മണികണ്ഠന്‍, പത്തനംതിട്ട സ്വദേശി ഷിബിന്‍, നാസര്‍, ജോസഫ്, അജീഷ്, സജു, രാഹുല്‍ ചന്ദ്രന്‍, ഉണ്ണി എന്നിവരാണ് ട്രാവല്‍ ഏജന്‍സികളുടെ തട്ടിപ്പിന് ഇരയായത്.

വേറെയും യുവാക്കള്‍
വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ട്രാവല്‍ ഏജന്‍സികള്‍ യുവാക്കളെ സൗദിയിലേക്ക് കൊണ്ടുപോയത്. ആദ്യ മൂന്നു മാസം പ്രൊബേഷനും അതിനു ശേഷം 12 മണിക്കൂര്‍ ജോലിയും 1500 റിയാല്‍ ശമ്പളം എന്നിങ്ങനെയായിരുന്നു വാഗ്ദാനങ്ങള്‍. കൂടാതെ സെയില്‍സ് കമ്മീഷന്‍, സൗജന്യ താമസം, സെയില്‍സ് കമ്മീഷന്‍, സൗജന്യ താമസം, കമ്പനിയുടെ ചെലവില്‍ ഹെവി ഡ്രൈവിങ് ലൈസന്‍സ് എന്നിവയും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു.

സെയില്‍സ്മാന്‍ കം മാനേജര്‍ എന്ന പോസ്റ്റ് വാഗ്ദാനം ചെയ്ത് സൗദിയില്‍ എത്തിയവര്‍ക്ക് അവിടെ ലഭിച്ചത് ചുമട്ടുജോലിയാണ്. 18 മണിക്കൂര്‍ നിര്‍ബന്ധിത ജോലിയും തുച്ഛമായ ശമ്പളവുമാണ് ഇവര്‍ക്കു നല്‍കിയിരുന്നത്.

ഭീഷണി
ഈ പീഡനം മൂലം ഇവര്‍ നാട്ടിലേക്കു തിരിച്ചുപോവാന്‍ ശ്രമിച്ചെങ്കിലും ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാതെ തിരിച്ചുപോവാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ഇക്കാര്യം ചോദിക്കാന്‍ വേണ്ടി വാദിയിലേക്കു പോവുന്നതായും ഷാനവാസും ലിജീഷും അറിയിച്ചിരുന്നു. പിന്നീട് ഇവരുമായുള്ള ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടതാണ് സംശയം വര്‍ധിപ്പിക്കുന്നത്.

ഫ്രണ്ട് ഓഫ് ഇന്ത്യ
ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന റിയാദില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സൗദിയില്‍ കുടുങ്ങിയ യുവാക്കളെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. തങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവാക്കള്‍ സംഘനയുടെ പ്രതിനിധികള്‍ക്കു സന്ദേശം അയക്കുകയായിരുന്നു.

വീഡിയോ അയച്ചു
തങ്ങള്‍ നേരിടുന്ന പീഡനം വിവരിച്ച് യുവാക്കള്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിനിധികള്‍ക്ക് വീഡിയോ സന്ദേശം അയക്കുകയായിരുന്നു. അറബി കമ്പനിയില്‍ തൊഴിലെടുക്കുന്ന രണ്ടു മലയാളികളാണ് പീഡനത്തിന് ഒത്താശ ചെയ്യുന്നതെന്നും യുവാക്കള്‍ പറയുന്നു.

ഒത്തുതീര്‍പ്പ് ചര്‍ച്ച
മുപ്പതില്‍ അധികം കമ്പനി ജീവനക്കാര്‍ തിരിച്ചു നാട്ടിലേക്കു തങ്ങളെ അയക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചതിനെ തുടര്‍ന്നു കമ്പനി അധികൃതര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന.












Click it and Unblock the Notifications