ദോഹയില്‍ മലയാളി വീട്ടമ്മമാരുടെ നെല്‍ക്കൃഷി
ദോഹ: ഏത് നാട്ടിലെത്തിയാലും മലയാളിയ്ക്ക് സ്വന്തം ശീലങ്ങള്‍ അത്ര പെട്ടന്നൊന്നും മറക്കാനാവില്ല. കൃഷി കുറഞ്ഞുവെങ്കിലും കാര്‍ഷിക പാരമ്പര്യമുള്ളവരാണ് ഗള്‍ഫ് നാടുകളിലെത്തുന്ന പ്രവാസികളില്‍ ഏറെയും. മരുഭൂമിയില്‍ പച്ചപ്പ് കാണാതെ ജീവിയ്ക്കുക ഇവര്‍ക്ക് പ്രയാസം തന്നെ. നാട്ടിലെ വയലും കപ്പ കൃഷിയുമൊക്കെ ദോഹയുടെ മണ്ണിലും പറിച്ച് നടാനൊരുങ്ങുകയാണ് ഒരു കൂട്ടം മലയാളി വീട്ടമ്മമാര്‍.
മരുഭൂമിയില്‍ കരനെല്‍ക്കൃഷി നടത്താനുള്ള ശ്രമത്തിലാണ് ഒരു സംഘം വീട്ടമ്മാര്‍. ഫാര്‍മസിസ്റ്റായ അംബര പവിത്രന്‍, മീനഫിലിപ്പ്, ജിഷ കൃഷ്ണന്‍ എന്നിവരാണ് മറുനാട്ടില്‍ മലയാളത്തിന്റെ സ്വന്തം കാര്‍ഷിക വിഭവങ്ങള്‍ ഉത്പ്പാദിപ്പിയ്ക്കുന്നത്.

ദോഹയില്‍ നിന്നും 45 കിലോമീറ്ററോളം അകലെയുള്ള ഒരു ഫാം ഹൗസിലാണ് വീട്ടമ്മമാര്‍ മരച്ചീനിയും നെല്ലും ഒക്കെ കൃഷി ചെയ്യുന്നത്. കൃഷിയെ വളരെയധികം സ്‌നേഹിയ്ക്കുന്ന ഒരു സ്വദേശിയാണ് വീട്ടമ്മാര്‍ക്ക് കൃഷി ചെയ്യാന്‍ ഫാം ഹൗസില്‍ ഇടം നല്‍കിയത്. തീര്‍ത്തും സൗജന്യമായിട്ടാണ് അദ്ദേഹം സ്ഥലം വിട്ട് നല്‍കിയത്. പാവലും, മത്തനും തക്കാളിയും ഉള്‍പ്പടെ അറുപയോളം പച്ചക്കറികള്‍ ഇവിടെ കൃഷി ചെയ്യുന്നു. അടുക്കളത്തോട്ടം എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് പ്രവാസികളെ ഇവര്‍ കൃഷിയുമായി അടുപ്പിയ്ക്കുന്നത്.
കൂട്ടായ്മയില്‍ 800 ല്‍ അധികം അംഗങ്ങളുണ്ടെങ്കിലും 15 പേര്‍മാത്രമാണ് സജീവ പ്രവര്‍ത്തകര്‍. എന്തായാലും പുതുതായി തുടങ്ങിയ കരനെല്‍ കൃഷി നൂറുമേനി വിജയമായില്ലെങ്കിലും ഒരു പിടിനെല്‍ക്കതിരെങ്കിലും കൊയ്‌തെടുക്കാമെന്ന പ്രതീക്ഷയിലാണ് ഈ വീട്ടമ്മമാര്‍യ മരുഭൂമിയിലെ നെല്‍കൃഷിയ്ക്ക് ഉദ്ഘാടനകനായി എത്തിയത് കൃഷിമന്ത്രി കെപി മോഹനന്‍ ആണ്. പൂര്‍ണമായും ജൈവകൃഷിയാണ് കൂട്ടായ്മ നടത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് വീട്ടമ്മമാരുടെ കൃഷിയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications