കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് പോലീസ് പരേഡില്‍ മലയാളികളും പങ്കെടുക്കുന്നു

Google Oneindia Malayalam News

ദുബായ് : യുഎഇ യുടെ 44മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് പോലീസുമായി സഹകരിച്ച് ദുബായ് കെഎംസിസി സംഘടിപ്പിക്കുന്ന പരേഡ് 24/11/2015 ചൊവ്വാഴ്ച ബര്‍ദുബായ് പോലീസ് പരിസരത്തും 26/11/2015 വ്യാഴാഴ്ച ദേര നയിഫ് ഭാടത്തും നടക്കും. വര്‍ണാഭമായ പരേഡില്‍ സ്വദേശികള്‍ക്കൊപ്പം തൂവെള്ള വസ്ത്രമണിഞ്ഞ് നൂറു കണക്കിന് കെ.എം.സി.സി പ്രവര്‍ത്തകരും അണിചേരും.

തുടര്‍ച്ചയായി അഞ്ചാം തവണയാണ് ദുബായ് പോലീസിന്റെ പ്രത്യേക ക്ഷണ പ്രകാരം ദുബായ് കെ.എം.സി.സി പോലീസ് പരേഡില്‍ പങ്കെടുക്കുന്നത്. ആദ്യമായാണ് ബര്‍ദുബായി പോലീസ് ആസ്ഥാനത്ത് പരേഡ് സംഘടിപ്പിക്കുന്നത്. കുതിരപ്പടയുടെ അകമ്പടിയോടെ അറബ് തനതു കലാ രൂപങ്ങളുമായി സ്വദേശി വിദ്യര്‍ത്ഥികളും, കേരളത്തിന്റെ തനതു മാപ്പിള കലാരൂപങ്ങളായ കോല്‍കളി, ദഫ്മുട്ട് എന്നിവ പരേഡിന് കൊഴുപ്പേകും.

dubai-map

വിവിധ ദേശക്കാരായ നൂറുക്കണക്കിന് ആളുകള്‍ പരേഡ് വീഷിക്കാന്‍ റോഡിന്റെ ഇരുവശവും കഴിഞ്ഞ കാലങ്ങളില്‍ എത്തിയിരുന്നു പങ്കെടുക്കുന്ന കെ.എം.സി.സി പ്രവര്‍ത്തകര്‍ രാവിലെ 9 മണിക്ക് കെ.എം.സി.സി സബ്ക്ക ആസ്ഥാനത്ത് എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 042727773.

English summary
Malayalees will also participate in Dubai Police Parede
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X