യെമനില്‍ മലയാളിയെ ഹൂതികള്‍ തട്ടിക്കൊണ്ടുപോയി
സനാ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ മലയാളിയെ ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. മലപ്പുറം അരീക്കോട് സ്വദേശി സല്‍മാന്‍ (48) ആണ് തടവിലുള്ളത്.
കഴിഞ്ഞ ദിവസം ആറ് മലയാളികളെ ഹൂതികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരില്‍ അഞ്ച് പേരെ ഹൂതി വിമതര്‍ വിട്ടയച്ചു. ഇവരില്‍ നിന്നാണ് സല്‍മാനെ സംബന്ധിച്ച് വിവരം ലഭിച്ചത്.

സനായിലാണ് സല്‍മാനെ തടവില്‍ വച്ചിരിക്കുന്നത്. സല്‍മാന്റെ ഭാര്യയും കുട്ടിയും ഇപ്പോഴും യെമനില്‍ ഉണ്ട്. അരീക്കോട് മേത്തലങ്ങാടി സ്വദേശിയാണ് സല്‍മാന്‍.
യെമനിലെ ആഭ്യന്തര സംഘര്‍ഷം രക്തരൂക്ഷിതമായിക്കൊണ്ടിരിക്കുകയാണ്. യെമനിലെ എല്ലാ ഇന്ത്യക്കാരോടും രാജ്യം വിട്ട് പോകാന്‍ യെമന്‍ അധികൃതര്‍ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. യെമനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് റെഡ്‌ക്രോസ്സും റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications